HOME
DETAILS

റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നു: എം.എല്‍.എമാരെ തണുപ്പിക്കാന്‍ മന്ത്രി സുധാകരന്റെ കത്ത്

  
backup
September 05 2019 | 16:09 PM

road-re-production-issue-g-sudhakaran

ആലപ്പുഴ: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിനെതിരേ ഉയര്‍ന്ന എം.എല്‍.എമാരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കാലാവസ്ഥ അനുകൂലമല്ലാത്തതും ഫണ്ടില്ലാത്തതും ചൂണ്ടിക്കാട്ടി മന്ത്രി എല്ലാ നിയമസഭാ സമാജികര്‍ക്കും കത്തെഴുതി. മഴയും വെള്ളപ്പൊക്കവുമാണ് റോഡുകള്‍ ശരിയാക്കാന്‍ തടസമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ശരിയാക്കിയ റോഡുകള്‍ തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മഴ മാറിയ ശേഷമേ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണിയും നടത്താന്‍ കഴിയൂവെന്ന് മന്ത്രി എം.എല്‍.എമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയും പ്രതിഷേധ പ്രസ്താവന നടത്തുകയും ചെയ്യുന്ന എം.എല്‍.എമാരുടെ നടപടിയില്‍ വിരോധമില്ലെന്നും പ്രകൃതി അനുകൂലമല്ലെന്ന കാര്യം അവര്‍ മനസിലാക്കണമെന്നുമാണ് ജി. സുധാകരന്റെ അഭ്യര്‍ഥന. സ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ എല്ലാ നിയമസഭാ അംഗങ്ങള്‍ക്കും മന്ത്രി കത്ത് അയച്ചിട്ടുണ്ട്. റോഡുകളുടെ നിര്‍മാണത്തിന് ആവശ്യമായ പണം കേരളത്തില്‍ ലഭ്യമല്ല. ഉള്ള പണം കൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മികച്ച റോഡുകള്‍ ഓരോ മണ്ഡലത്തിലും നിര്‍മിച്ചു. ദേശീയ നിലവാരത്തെക്കാള്‍ കൂടുതലാണ് കേരളത്തിലെ റോഡ് നിര്‍മാണം.

റോഡുകളില്‍ 20 ശതമാനം വീണ്ടും തകര്‍ന്നു. കാലാവധി കഴിഞ്ഞ് പുനര്‍നിര്‍മാണം ആവശ്യമായ റോഡുകളും നിരവധിയാണ്. ബജറ്റില്‍ അനുവദിച്ച പണം മാത്രമേയുള്ളു എന്ന് എം.എല്‍.എമാരെ ഓര്‍മപ്പെടുത്തുന്ന മന്ത്രി അറ്റകുറ്റപ്പണികള്‍ക്കായി കുറച്ച് ഫണ്ട് മാറ്റിവച്ചതായും വ്യക്തമാക്കുന്നു. മണ്ഡലത്തില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള റോഡുകളുടെ വിവരങ്ങളും ദൈര്‍ഘ്യവും സംബന്ധിച്ച് എം.എല്‍.എമാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മന്ത്രിക്ക് ഇ-മെയില്‍ അയക്കണം.
അനുവദിക്കുന്ന ഫണ്ട് ദുര്‍വിനിയോഗം നടത്താതെ ആവശ്യമുള്ളിടത്ത് തന്നെ ഉപയോഗിച്ചുവെന്ന് ഉറപ്പുവരുത്താന്‍ എം.എല്‍.എമാര്‍ സഹായിക്കണം. മഴ മാറിയാല്‍ ഒക്ടോബര്‍ 31ന് അകം അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയും. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ഫണ്ട് വേറെ കണ്ടെത്തുമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago