HOME
DETAILS

സി.ബി.ഐയില്‍ പകരക്കാരനായി വന്ന നാഗേശ്വര്‍ റാവു ആര്‍.എസ്.എസ്സിന്റെ ഇഷ്ടതോഴന്‍

  
backup
October 26 2018 | 14:10 PM

546546456453131312

#സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിലേക്കു നീങ്ങുന്ന അന്വേഷണങ്ങളില്‍ കൈവച്ചതോടെ പ്രതികാരനടപടിക്കിരയായി സി.ബി.ഐയുടെ ഡയറക്ടര്‍ പദവിയില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ട അലോക് വര്‍മ്മയ്ക്കു പകരക്കാരനായി വന്ന നാഗേശ്വര്‍റാവു ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും ഇഷ്ടതോഴന്‍. ക്ഷേത്രങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനുകീഴിലുള്ള ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്തു കളയണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ ഉള്‍പ്പെടെ സജീവമായ പ്രചാരണങ്ങളുടെ മുഖ്യവക്താക്കളില്‍ ഒരാളായ നാഗേശ്വര്‍ റാവു, മുതിര്‍ന്ന ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിവരുന്ന ഐ.പി.എസ് ഓഫിസറാണ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ പരിരക്ഷ നല്‍കുന്ന നിയമങ്ങള്‍ എടുത്തുകളയണമെനന്തുള്‍പ്പെടെയുള്ള വാദത്തിന്റെയും ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കു മാട്ടിറച്ചി കയറ്റുമതിചെയ്യുന്നത് നിരോധിക്കണമെന്നുമുള്ള തീവ്രഹിന്ദുത്വവാദത്തിന്റെയും വക്താവാണ് നാഗേശ്വര്‍റാവുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

ആര്‍.എസ്.എസ്സിനു കീഴിലുള്ള ചിന്താസ്ഥാപനങ്ങളായ ഇന്ത്യാ ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുമായും നാഗേശ്വര്‍റാവു സഹകരിച്ചിട്ടുണ്ട്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും നിലവില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ രാം മാധവിന്റെ ഏറ്റവും അടുത്തവൃത്തങ്ങളിലുള്ള ഒരാളാണ് ഇദ്ദേഹം. സംഘപരിവാരം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന വിവിധ ആവശ്യങ്ങളടങ്ങിയ 'ഹിന്ദുത്വ അവകാശപത്രം' വിവിധ സംഘപരിവാര നേതാക്കള്‍ കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ക്ഷേത്രങ്ങളുടെ അവകാശം ഹിന്ദുസംഘടനകള്‍ക്കു മാത്രം, മാംസകയറ്റുമതി നിരോധനം, ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കുള്ള വിദേശസഹായം നിര്‍ത്തല്‍, ജമ്മുകശ്മീരിനെ മൂന്നുസംസ്ഥാനമായി വിഭജിക്കല്‍, കശ്മീരിനുള്ള പ്രത്യേക അവകാശം എടുത്തുകളയല്‍ തുടങ്ങിയ ആവശ്യങ്ങളടങ്ങിയ 'അവകാശപത്രം' ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമര്‍പ്പിച്ചിരുന്നു.

ഏഴുപേര്‍ ചേര്‍ന്നാണ് ഈ 'അവകാശപത്രം' തയ്യാറാക്കിയത്. ഇതില്‍ ഒരാള്‍ നാഗേശ്വര്‍റാവുവാണ്. കഴിഞ്ഞ ആഗസ്ത് 25ന് ഡല്‍ഹിയില്‍ ശ്രീജന്‍ ഫൗണ്ടേഷന്റെ ബാനറില്‍ നടന്ന യോഗത്തിലാണ് അവകാശപത്രം തയ്യാറാക്കിയത്. യോഗത്തില്‍ റാവു സജീവമായി പങ്കെടുത്തിരുന്നു. ഹിന്ദുത്വ അജണ്ടകള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാര നിയന്ത്രിത സ്ഥാപനമാണ് ശ്രീജന്‍ ഫൗണ്ടേഷന്‍. മലയാളമടക്കമുള്ള ഭാഷകളിലും ഇതിനു വെബ്‌സൈറ്റുണ്ട്. പ്രധാനമായും സംഘപരിവാര അനുകൂല എഴുത്തുകാരും അധ്യാപകരുമാണ് യോഗത്തില്‍ സംബന്ധിച്ചത്.

ഹിന്ദുത്വ അവകാശപത്രിക തയ്യാറാക്കുന്നതില്‍ റാവുവും മുഖ്യപങ്കുവഹിച്ചതായി അധ്യപകനും സംഘപരിവാര സഹയാത്രികനുമായ ഭാരത് ഗുപ്ത പറഞ്ഞു. സര്‍ക്കാരിനു അവശപത്രിക കൈമാറിയ സംഘത്തില്‍ അംഗമായിരുന്നു ഗുപ്ത. തങ്ങള്‍ക്കു രാഷ്ട്രീയ ബന്ധമില്ലെന്നും എങ്ങിനെയാണ് ഇന്ത്യയിലെ ഭൂരിപക്ഷംവരുന്ന ഹൈന്ദവജനത നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു യോഗംചര്‍ച്ചചെയ്തതെന്നും ഗുപ്ത പറഞ്ഞു.

എന്നാല്‍, ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായതിനാല്‍ നാഗേശ്വര്‍റാവുവിന് പരസ്യമായി ഞങ്ങളുമായി സഹകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് യോഗത്തില്‍ സംബന്ധിച്ച മറ്റൊരു സംഘപരിവാര സഹയാത്രികന്‍ പറഞ്ഞു. അതേമയം, നാഗേശ്വര്‍റാവുവിന്റെ ഹിന്ദുത്വബന്ധം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളിലൊന്നായ എക്കണോമിക് ടൈംസ്, വിഷയത്തില്‍ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

വിവിധ അഴിമതി, കൈക്കൂലി ഇടപാടുകളില്‍ ആരോപണവിധേയനായ നാഗേശ്വര്‍റാവുവിന്റെ നിയമനംചോദ്യംചെയ്യുന്ന ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  3 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago