ട്രംപ് യു.എസ് പ്രസിഡന്റാവാന്‍ യോഗ്യനല്ലെന്ന് ബറാക് ഒബാമ
വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അര്‍ഹനല്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. അദ്ദേഹത്തിനുള്ള പിന്തുണ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്‍വലിക്കണമെന്നും ഒബാമ പറഞ്ഞു.
ഇറാഖില്‍ കൊല്ലപ്പെട്ട യു.എസ് ആര്‍മി ക്യാപ്റ്റര്‍ ഹുമയൂണ്ഖാന്റെ കുടുംബത്തെ കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് മോശമാണ്. യൂറോപ്പ്, ഏഷ്യന്‍ മേഖലകളെ കുറിച്ച് ട്രംപിന് കാര്യമായ ജ്ഞാനമില്ല. എന്നിട്ടും അദ്ദേഹം ഓരോ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്നു. ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിര്‍പ്പുണ്ടെന്നും പറയുന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും ഒബാമ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസഡിന്റുമാരോടും പ്രസിഡന്റ് സ്ഥാനാര്‍ഥികളോടും തനിക്ക് നയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ക്കൊന്നും പ്രസിഡന്റാകാന്‍ കഴിയില്ലെന്നു താന്‍ കരുതുന്നില്ലെന്നും പറഞ്ഞ ഒബാമ കൊല്ലപ്പെട്ട ആര്‍മി ക്യാപ്റ്റന്‍ ഹുമയൂണ്ഖാന്റെ കുടുംബത്തെ ആക്ഷേപിച്ച ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെ പാര്‍ട്ടി എന്തിനാണ് പിന്തുണയ്ക്കുന്നതെന്നും ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."