അഭയ കേസ്: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പ് വ്യാജമെന്ന് സാക്ഷി മൊഴി
തിരുവനന്തപുരം: അഭയകേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കോട്ടയം വെസ്റ്റ് പൊലിസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റേതല്ലെന്നും വ്യാജമാണെന്നും മുപ്പതാം സാക്ഷി ജോണ്‍ സ്കറിയ. ഇതു സംബന്ധിച്ച് താന്‍ മുന്‍പ് സി.ബി.ഐയ്ക്കു മൊഴി നല്‍കിയിട്ടുണ്ടെന്നും ജോണ്‍ സ്കറിയ കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ വിചാരണ തുടരുകയാണ്.
കേസിലെ മുഖ്യപ്രതി ഫാ.തോമസ് എം. കോട്ടൂര്‍ തന്നോടു കരഞ്ഞുകൊണ്ടു കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നു ഏഴാം സാക്ഷി കളര്‍കോട് വേണുഗോപാല്‍ നായര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ളോഹയ്ക്കുള്ളില്‍ കരിങ്കല്ല് അല്ലെന്നും താന്‍ പച്ച മനുഷ്യനാണെന്നും വികാരങ്ങള്‍ ഉണ്ടെന്നും ഫാ.തോമസ് കോട്ടൂര്‍ പറഞ്ഞതായി സി.ബി.ഐ കോടതിയില്‍ വിചാരണയ്ക്കിടെ വേണുഗോപാല്‍ നായര്‍ മൊഴി നല്കി. അഭയ കേസിലെ മൂന്ന് പ്രതികളെ 2008 നവംബറില്‍ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പായിരുന്നു ഫാ.കോട്ടൂരിന്റെ കുറ്റസമ്മതം. രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലും അന്നു ഒപ്പമുണ്ടായിരുന്നതായി വേണുഗോപാല്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."