HOME
DETAILS

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് നിയമ പ്രാബല്യം നല്‍കാന്‍ കച്ചകെട്ടി സര്‍ക്കാര്‍: ചട്ടത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം

  
backup
September 05 2019 | 17:09 PM

kadar-committee-report-issue-kerala

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഏതുവിധേനയും നിയമ പ്രാബല്യം നല്‍കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ ഏകീകരിച്ച നടപടികള്‍ക്ക് അടക്കം നിയമപ്രാബല്യം ഉറപ്പാക്കി കേസുകള്‍ മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചുള്ള പല സുപ്രധാന തീരുമാനങ്ങളും സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകള്‍ ഏകീകരിച്ചു. ഇവയെല്ലാം ഡി.ജി.ഇ എന്ന തസ്തികയ്ക്ക് കീഴിലാക്കി. ഡി.പി.ഐ, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍, വൊക്കേഷനല്‍ എഡ്യുക്കേഷനല്‍ ഡയറക്ടര്‍ എന്നീ തസ്തികകള്‍ക്ക് പകരമാണ് ഡി.ജി.ഇ. ഹെഡ് മാസ്റ്റര്‍ തസ്തിക വൈസ് പ്രിന്‍സിപ്പല്‍ എന്നാക്കി.
മാറ്റങ്ങള്‍ക്കായി കെ.ഇ.ആര്‍ റൂളില്‍ ഭേദഗതി ചെയ്ത് ജൂലൈയില്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇതിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകളും ചില സ്‌കൂള്‍ മാനേജ്‌മെന്റുകളും ഹൈക്കോടതിയെ സമീപിച്ചു. നിയമം ഭേദഗതി ചെയ്യാതെയുള്ള മാറ്റങ്ങളുടെ സാധുതയാണ് ഇവരെല്ലാം ചോദ്യം ചെയ്യുന്നത്. ഇതിെനല്ലാമെതിരെ നിയമപ്രാബല്യം ഉറപ്പാക്കാനാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പുതിയ ഗവര്‍ണര്‍ ആദ്യം ഒപ്പിടുന്ന ഓര്‍ഡിനന്‍സും ഇതായിരിക്കാനാണ് സാധ്യത. നാളെ തന്നെ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് കൈമാറാനാണ് തീരുമാനം. അതേ സമയം, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ സമരം തുടരുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago