ജിയോളജി ഓഫിസുകളിലും ക്വാറികളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെയുള്ള മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസുകളിലും ക്വാറികളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ഓപറേഷന്‍ ഹണ്ട് എന്ന് പേരിട്ട പരിശോധന ഇന്നലെ രാവിലെ 11 മുതലാണ് തുടങ്ങിയത്. പത്തനംത്തിട്ട ജില്ലയിലെ കോന്നിയില്‍ പയ്യാനമ്മല്‍ പ്രവര്‍ത്തിക്കുന്ന ചില ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇവിടെ നിന്ന് വന്‍ തോതില്‍ സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ഇടുക്കി അറകുളത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ അനുവദിച്ചതില്‍ കൂടുതല്‍ ഖനം നടക്കുന്നതായി കണ്ടെത്തി.
കോട്ടയം ജില്ലയില്‍ ഖനത്തിനായി അനുമതി നല്‍കിയ ഏഴു ഫയലുകള്‍ കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് പിടിച്ചെടുത്തു. മലപ്പുറം മേല്‍മുറിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് ലൈസെന്‍സ് വ്യക്തമല്ലായെന്നും ചേലക്കാട് പ്രവര്‍ത്തിക്കുന്ന ക്വാറി ഒരു ശതമാനം ലാഭവിഹിതം പഞ്ചായത്തില്‍ നല്‍കുന്നില്ലെന്നും കണ്ടെത്തി.
ഇവിടെ അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും വലുപ്പമേറിയ കല്ലുകള്‍ പൊട്ടിച്ച് കൊണ്ടുപോകുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാതെ തന്നെ പലയിടങ്ങളിലും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പ്രവര്‍ത്തനാനുമതി നല്‍ക്കുന്നുണ്ടെന്ന വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."