യു.പിയില്‍ വീണ്ടും തോക്കുചൂണ്ടി കൂട്ടബലാത്സംഗം
ലക്നൗ: യു.പി യിലെ ബുലന്ദ്ഷഹറില്‍ അമ്മയും മകളും കൂട്ടമാനഭംഗത്തിനിരയായതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് തന്നെ ഹൈവേയില്‍ വീണ്ടും തോക്കു ചൂണ്ടി കൂട്ടമാനഭംഗം. ഇത്തവണ ഇരയായത് പത്തൊമ്പതുകാരിയായ അധ്യപികയാണ്.
ബറേലിയിലൂടെ കടന്നു പോകുന്ന ദേശീയപാതയിലൂടെ സ്കൂളിലേക്ക് പോവുകയായിരുന്ന അധ്യാപികയെ കാറിലെത്തിയ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു.
സംഘത്തില്‍ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നതെന്നും അവര്‍ ഓടുന്ന കാറില്‍ വെച്ച് മാനഭംഗപ്പെടുത്തിയ ശേഷം റോഡരികിലെ വയലില്‍ ഉപേക്ഷിക്കുകയായരുന്നതെന്നും പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു.
ബലാത്സംഗ രംഗങ്ങള്‍ മൊബൈലില്‍ ചത്രീകരിച്ചിട്ടുണ്ടെന്നും സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലിസില്‍ മൊഴി നല്കി
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പെട്ടന്ന് തന്നെ പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലിസ് ഓഫിസര്‍ പറഞ്ഞു. പെണ്‍കുട്ടിക്കെതിരായ അതിക്രമം തടയാന്‍ കഴിയാതിരുന്നതിനാല്‍ സ്ഥലം പൊലിസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."