HOME
DETAILS

റബര്‍ വില വീണ്ടും ഇടിഞ്ഞു; ടാപ്പിങ് ഉപേക്ഷിച്ച് കര്‍ഷകര്‍

  
backup
June 10 2017 | 23:06 PM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%87%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e

തൊടുപുഴ: ടാപ്പിങ് സീസണ്‍ ആരംഭിച്ചതോടെ റബര്‍ വിലയിലുണ്ടായ വന്‍ ഇടിവ് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കിലോഗ്രാമിന് 10-15 രൂപയുടെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ ആര്‍.എസ്.എസ് 4, ആര്‍ എസ്.എസ് 5 റബറിനുണ്ടായത്. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും വില ഇടിയാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. 

 

പുതിയ ടാപ്പിങ് സീസണ്‍ ആരംഭിച്ചപ്പോള്‍ 130 -128 രൂപ വില വരെ കര്‍ഷകന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 118 - 115 രൂപയായി താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ വിലയില്‍ 25 രൂപയുടെ ഇടിവാണ് ഉണ്ടായത്. റബറിന്റെ പ്രധാന അന്താരാഷ്ട്ര വിപണിയായ ബാങ്കോക്ക് മാര്‍ക്കറ്റിലെ ഇന്നലത്തെ വില കിലോക്ക് 118 രൂപയാണ്. അന്താരാഷ്ട്ര വിലയില്‍ ഇനിയും ഇടിവ് ഉണ്ടാകുമെന്നാണ് വാണിജ്യ വിദഗ്ധര്‍ പറയുന്നത്.


മഴക്കാലത്ത് റെയിന്‍ ഗാര്‍ഡിങ് നടത്താന്‍ പല കര്‍ഷകരും തയാറായിട്ടില്ല. 150 രൂപയെങ്കിലും വില ലഭിച്ചാല്‍ മാത്രമേ റെയിന്‍ ഗാര്‍ഡിങ് നടത്തുന്നതു കൊണ്ട് പ്രയോജനം ലഭിക്കുകയുള്ളുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരു മരം റെയിന്‍ ഗാര്‍ഡിങ് നടത്താന്‍ 25 -30 രൂപ വരെ ചെലവ് വരും. ചെറുകിട കര്‍ഷകരാണ് ടാപ്പിങ് നിര്‍ത്തിയതോടെ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിലാണ് പല കര്‍ഷകരുടെയും കുടുംബങ്ങള്‍. ടാപ്പിങ് തൊഴിലാളികളുടെയും ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്.


ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിപണിയില്‍ സജീവമായി ഇടപെടാത്തതാണ് അന്താരാഷ്ട്ര വില കുറയാന്‍ കാരണമായി പറയുന്നത്. വില ഉയരുമെന്ന പ്രതീക്ഷയില്‍ റബ്ബര്‍ സ്റ്റോക്ക് ചെയ്തിരുന്ന തായ്‌ലന്റ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വില്‍പ്പന ഉണ്ടണ്ടായതാണ് അന്താരാഷ്ട്ര വിലയില്‍ കുറവുണ്ടണ്ടാകാന്‍ മറ്റൊരു കാരണം. ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ പലതും ആഭ്യന്തര വിപണിയില്‍ നിന്ന് റബര്‍ വാങ്ങാന്‍ മടിച്ചു നില്‍ക്കുകയാണ്. മൂന്ന് കമ്പനികള്‍ മാത്രമാണ് സജീവമായി വിപണിയില്‍ നിന്ന് റബര്‍ വാങ്ങുന്നുള്ളു. ഇതും വന്‍കിട കച്ചവടക്കാരുടെ അടുത്ത് റബര്‍ കെട്ടിക്കിടക്കാന്‍ ഇടയായിട്ടുണ്ടണ്ട്. എന്നാല്‍ ഈ വര്‍ഷം റബര്‍ വിലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് റബര്‍ ബോര്‍ഡിന്റെ അവകാശവാദം. രാജ്യാന്തര വിപണിയില്‍ ഈ വര്‍ഷം സ്വാഭാവിക റബറിന്റെ ആവശ്യം കൂടുതലായി ഉണ്ടാകുമെന്നാണ് റബര്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. തായ്‌ലന്റിലും ചൈനയിലും ഇന്ത്യോനേഷ്യയിലും ഈ വര്‍ഷം ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതും ഇന്ത്യയിലെ റബറിന്റെ ഡിമാന്റില്‍ കുറവു വരാന്‍ കാരണമായിട്ടുണ്ട്. തായ്‌ലന്റ് കൂടുതലായും ബ്ലോക്ക് റബറാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ആര്‍.എസ്.എസ് 4നേക്കാള്‍ വിലക്കുറവുള്ള ബ്ലോക്ക് റബര്‍ വാങ്ങാനാണ് ടയര്‍ ഒഴികെയുള്ള റബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് താല്‍പര്യം.


കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ചിറ്റമ്മ നയവും റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിലും ഇതു സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി മൗനം പാലിക്കുകയായിരുന്നു. ടയര്‍ ലോബിയെ സഹായിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. അതു പോലെ ആവര്‍ത്തന കൃഷിക്കുള്ള സബ്‌സിഡിയുടെ കാര്യത്തിലും കേന്ദ്രം ഇരട്ടതാപ്പു നയമാണ് സ്വീകരിക്കുന്നത്. റബര്‍ ബോര്‍ഡ് വിപണിയില്‍ ഇടപെട്ട് കൂടുതല്‍ റബര്‍ കയറ്റുമതി ചെയ്താല്‍ മാത്രമേ വിലയിടിവില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  25 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago