ചക്ലിയ സമുദായക്കാര്‍ ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന് കെ ബാബു എം.എല്‍.എ
പാലക്കാട്: മുതലമടയിലെ ചക്ലിയ സമുദായക്കാര്‍ വീടുകള്‍ ഉപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്ന് കെ ബാബു എം.എല്‍.എ.
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയല്‍ സി പി എം സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്ലിയ സമുദായക്കാരിയായ യുവതി മേല്ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് സമുദായക്കാര്‍ അവരുടെ കോളനിയിലെ ക്ഷേത്രത്തില്‍ തന്നെയാണ് കഴിയുന്നത്.
ഇത് മദ്യപിക്കാന്‍ വേണ്ടി മാത്രമെന്നായിരുന്നു കെ ബാബുവിന്റെ ആരോപണം. അംബേദ്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ്. പാവപ്പെട്ട തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് ഇത്തരം ആളുകളുടെ പ്രവര്‍ത്തിയെന്നും കെ ബാബു ആരോപിച്ചു.
ജാതിവിവേചനം നേരിടുന്ന ചക്ലിയ സമുദായക്കാരെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു എം എല്‍ എ പ്രസംഗം നടത്തിയത്. മനുഷ്യര്‍ ഒന്നിച്ച് ഉറങ്ങുന്നതും സി പി എം എം എല്‍ എയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."