പി.ടി ചാക്കോയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ മാണിക്കെതിരേയും പ്രവര്‍ത്തിക്കുന്നു: '' പ്രതിച്ഛായ''
കോട്ടയം: കോണ്‍ഗ്രസ്സിനെതിരേ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ. പി.ടി ചാക്കോയുടെ മരണത്തിന് കാരണക്കാരായവരുടെ പിന്‍തലമുറക്കാര്‍ മാണിക്കെതിരേയും പ്രവര്‍ത്തിക്കുന്നു. പി.ടി ചാക്കോയുടെ സ്വീകാര്യത ആര്‍.ശങ്കറിനെ ശത്രുവാക്കിയത് പോലെയാണ് കെ.എം മാണിക്കും സംഭവിച്ചത്.
എല്‍.ഡി.എഫ് കെ.എം മാണിക്കുമേല്‍ ചൊരിഞ്ഞ പ്രശംസാവചനങ്ങളാണ് ചിലരെ അസ്വസ്ഥരാക്കിയത്. അന്ന് മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോഴാണ് പി.ടി ചാക്കോയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്. അതേ അവസ്ഥയിലാണ് മാണിയും രാജിവച്ചതെന്ന് പ്രതിച്ഛായയില്‍ പറയുന്നു. ബാര്‍ കോഴയിലെ യഥാര്‍ഥ പ്രതിയെ ജനം തറപറ്റിച്ചു എന്ന് പേരെടുത്ത് പറയാതെ കെ.ബാബുവിനെതിരേയും വിമര്‍ശിക്കുകയാണ് പ്രതിച്ഛായ.
കാറില്‍ ഒരു സ്ത്രീയുടെ സാന്നിധ്യം ആരോപിച്ചാണ് പി.ടി ചാക്കോയെ ചതിച്ചുവീഴ്ത്തിയത്. അവര്‍ തന്നെയാണ് ബാര്‍ മുതലാളിയെ കൊണ്ട് കെ.എം മാണിയെയും ചതിച്ചുവീഴ്ത്തിയത്. എല്‍.ഡി.എഫ് നേതാക്കളുടെ നല്ലവാക്കുകള്‍ ഇവരെ ചൊടിപ്പിച്ചെന്നും മുഖപത്രത്തില്‍ പറയുന്നു.
പ്രതിച്ഛായയുടെ മുന്‍ ലക്കങ്ങളിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. തുടര്‍ന്ന് കെ.എം മാണി പ്രതിച്ഛായ സ്വതന്ത്ര്യ വാരികയാണെന്നും അതില്‍ വരുന്ന അഭിപ്രായങ്ങള്‍ എങ്ങനെയാണ് തന്റെയോ, പാര്‍ട്ടിയുടെതോ അല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."