സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; കേന്ദ്ര വഖ്ഫ് നിയമം മറികടന്ന് നിര്‍മിച്ച ചട്ടം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേന്ദ്ര വഖ്ഫ് നിയമത്തെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ വഖ്ഫ് ചട്ടം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. രണ്ട് തവണ തുടര്‍ച്ചയായി വഖ്ഫ് ബോര്‍ഡ് മെമ്പറായ ആള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാനോ നിയമിക്കപ്പെടാനോ പാടില്ലെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമം 2019 റൂള്‍ 58 ഉപവകുപ്പ് ഏഴ് കേന്ദ്ര വഖ്ഫ് നിയമത്തിന് വിരുദ്ധമായതിനാല്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് ടി.വി അനില്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് .
വഖ്ഫ് നിയമത്തിന് വിരുദ്ധമായി ചട്ടം കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് സമസ്തയുടെ മുതവല്ലി പ്രതിനിധികളായി വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി അനുവദിച്ചത്. ചട്ടം നിലനില്‍ക്കുമെന്നും നിയമം കൊണ്ടുവരാനുള്ള അധികാരം തങ്ങള്‍ക്ക് ഉണ്ടെന്നുമുള്ള സര്‍ക്കാര്‍ വാദം ഹൈക്കോടതി നിരസിച്ചു.
കേന്ദ്ര വഖ്ഫ് നിയമത്തിന് തന്നെ വിരുദ്ധമായി സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമം അടിസ്ഥാനപരമായി തന്നെ നിലനില്‍ക്കില്ലെന്ന ഹരജിക്കാരുടെ വാദം ഹൈക്കോടതി ശരിവച്ചു. 2019 നവംബറില്‍ പുതിയ വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പ് നടത്താനിരിക്കെ 2019 ജനുവരി 10 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വഖ്ഫ് ചട്ടത്തിലെ 58(7) ചട്ടം ഭരണഘടനാ വിരുദ്ധവും മാതൃനിയമമായ നിലവിലെ 1995 ലെ കേന്ദ്രവഖ്ഫ് നിയമത്തിലെ വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്നും ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേന്ദ്രവഖ്ഫ് നിയമത്തിലെ വകുപ്പ് 16 ല്‍ പറഞ്ഞ അയോഗ്യതകള്‍ക്ക് പകരം പുതിയ ഒരു അയോഗ്യത സംസ്ഥാന വഖ്ഫ് ചട്ടത്തില്‍ എഴുതിച്ചേര്‍ത്തത് നിയമ നിര്‍മാണ രംഗത്തെ അധികാര പരിധി ലംഘിച്ചുകൊണ്ടാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവും വഖ്ഫ് ബോര്‍ഡിനുവേണ്ടി അഡ്വ.ടി.പി സാജിദും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."