HOME
DETAILS
MAL
ഫ്ളക്സ് നിരോധന ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
backup
September 05 2019 | 18:09 PM
കൊച്ചി: സംസ്ഥാനത്ത് ഫ്ളക്സ് നിരോധനമേര്പ്പെടുത്തിക്കൊണ്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. നിരോധനം ചോദ്യംചെയ്തുള്ള ഹരജി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് ഫയലില്‍ സ്വീകരിച്ചു.
ഫ്ളക്സ് നിരോധനം ഈ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും വ്യവസായം അടച്ചു പൂട്ടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി ഫ്ളക്സ് പ്രിന്റേഴ്സ് അസോസിയേഷന് ആണ് കോടതിയെ സമീപിച്ചത്. നിരോധനം മൂലം 1086 കോടിയുടെ നഷ്ടമുണ്ടെന്നും അച്ചടി പൂര്‍ത്തിയായ ബോര്‍ഡുകള്‍ കെട്ടിക്കിടക്കുകയാണെന്നും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ഹരജിയില്‍ പറയുന്നു. വിശദീകരണം ബോധിപ്പിക്കുന്നതിന് സര്‍ക്കാരിന് കോടതി നോട്ടിസയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."