ജോര്‍ദാനില്‍ സ്‌കൂള്‍ ബസ് ഒഴുക്കില്‍പെട്ട് 20 മരണം
അമ്മാന്‍: ജോര്‍ദാനില്‍ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു വിദ്യാര്‍ഥികളടക്കം 20 മരണം. ചാവുകടല്‍ തീരത്താണ് അപ്രതീക്ഷിതമായി വന്ന മഴയ്ക്കു പിറകേയുണ്ടായ വെള്ളപ്പൊക്കത്തില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കു പുറപ്പെട്ട സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടത്.
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 37 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
വിനോദസഞ്ചാര കേന്ദ്രമായ സാറാ മഈനിലേക്കു പുറപ്പെട്ട സംഘമാണ് അപകടത്തില്‍പെട്ടത്. 37 വിദ്യാര്‍ഥികളും ഏഴ് അധ്യാപകരും ബസ് ജീവനക്കാരുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് അപ്രതീക്ഷിതമായി ശക്തമായ മഴയെത്തിയത്.
തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. ഇതിനിടയിലാണ് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് ഒഴുക്കില്‍പെട്ടത്.
അപകടം നടന്നയുടന്‍ ഇസ്‌റാഈല്‍ സൈന്യമടക്കം രക്ഷാപ്രവര്‍ത്തനത്തിനെത്തി. പ്രതികൂലമായ കാലാവസ്ഥയിലും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം നടന്നത്.
കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കു ചെവികൊടുക്കാതെയാണ് സംഘം യാത്രതിരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്നു ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് ബഹ്‌റൈന്‍ യാത്ര റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."