HOME
DETAILS

74ാം വയസില്‍ ഇരട്ടകള്‍ക്ക് ജന്മംനല്‍കി മങ്കമ്മ

  
backup
September 05 2019 | 18:09 PM

74%e0%b4%be%e0%b4%82-%e0%b4%b5%e0%b4%af%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

അമരാവതി: പ്രസവത്തിനു പ്രായമില്ലെന്ന മൊഴി ശരിവച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ മങ്കമ്മ. 74ാം വയസില്‍ ഇരട്ടകളെ പ്രസവിച്ചു ഈസ്റ്റ് ഗോദാവരിയിലെ എര്‍റമാട്ടി മങ്കമ്മ.
കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് മങ്കമ്മ വാര്‍ധക്യകാലത്ത് അമ്മയായിരിക്കുന്നത്.
ഗുണ്ടൂരിലെ കൊത്തപേട്ട് അഹല്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 10.30നു ശസ്ത്രക്രിയ മുഖേനയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രണ്ടുകുഞ്ഞുങ്ങള്‍ക്കും 1.8 കിലോഗ്രാം തൂക്കം.
78 കാരനായ കര്‍ഷകന്‍ രാജറാവുവാണ് ഈ പ്രായത്തില്‍ ഇരട്ടകളുടെ അച്ഛനെന്ന ചരിത്രം രചിച്ചത്.
17ാം വയസിലായിരുന്നു മങ്കമ്മയുടെ വിവാഹം. ദമ്പതികള്‍ക്ക് ഇതുവരെ കുഞ്ഞുങ്ങളൊന്നുമില്ലായിരുന്നു. പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതോടെയാണ് ജീവിത സായാഹ്നത്തില്‍ ഇരുവരും ഐ.വി.എഫ് (കൃത്രിമ ബീജസങ്കലനം) മാര്‍ഗം ഉപയോഗിച്ചത്.
കുഞ്ഞുങ്ങളില്ലാതെ മരിക്കേണ്ടിവരുമോയെന്ന് ഞങ്ങള്‍ ഭയപ്പെട്ടുവെന്നും ഇതോടെ ഐ.വി.എഫ് മാര്‍ഗം സ്വീകരിക്കാനുള്ള താല്‍പ്പര്യം ഭര്‍ത്താവും അംഗീകരിക്കുകയായിരുന്നുവെന്നും മങ്കമ്മ പറഞ്ഞു.
ഇവരുടെ കുടുംബത്തിലെ 55 കാരിയായ സ്ത്രീയും ഇതുപോലെ ഐ.വി.എഫ് മുഖേന കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഇതോടെയാണ് ഈ മാര്‍ഗം സ്വീകരിക്കാന്‍ ദമ്പതികള്‍ക്ക് പ്രേരണയായത്.
കഴിഞ്ഞവര്‍ഷമാണ് ഇവര്‍ ഐ.വി.എഫ് കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തിയത്. 74ാം വയസില്‍ ഗര്‍ഭിണിയാവാനുള്ള ഇവരുടെ ആഗ്രഹം കേട്ട് ഡോക്ടര്‍ ആദ്യം അമ്പരന്നെങ്കിലും ഇരുവരും ഉറച്ചുനിന്നതോടെ ഡോക്ടറും സമ്മതിച്ചു.
വിജയിക്കുകയാണെങ്കില്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഡോ. ഉമാശങ്കര്‍ അറിയിച്ചു.
നവംബര്‍- ഡിസംബര്‍ മാസത്തിലാണ് മറ്റൊരു സ്ത്രീയുടെയും പുരുഷന്റെയും ബീജസങ്കലനത്തിലൂടെ ഐ.വി.എഫ് ചികിത്സ തുടങ്ങിയത്.
ഗര്‍ഭസമയത്ത് മങ്കമ്മ പൂര്‍ണമായും ഡോക്ടറുടെ പരിചരണത്തിലായിരുന്നു.
മങ്കമ്മക്ക് തന്റെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ കഴിയില്ലെന്ന ആശങ്ക മാത്രമേ ഉപ്പോഴുള്ളൂവെന്ന് ഡോ. ഉമാശങ്കര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago
No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  8 days ago