ആനന്ദിബെന്നിന്റെ രാജി സ്വീകരിച്ചു: അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയാവില്ല
ന്യൂഡല്‍ഹി: ബി.ജെ.പി പാര്‍ലമെന്റ്റി ബോര്‍ഡ് ആനന്ദിബെന്‍ പട്ടേലിന്റെ രാജി സ്വീകരിച്ചതായി കേന്ദ്രമന്ത്രി വെങ്കയ്യനായിഡു അറിയിച്ചു. പട്ടേല്‍ ഇന്നു തന്നെ ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കോഹ്ലിയെ കണ്ട് ഔദ്യോഗികമായി രാജി സമര്‍പ്പിക്കും. ആനന്ദിബെന്‍ പട്ടേലിന്റെ രാജിയെ തുടര്‍ന്ന് അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യം ഗുജറാത്ത് എം.എല്‍.എ മാര്‍ തീരുമാനിക്കുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യമന്ത്രിയാവില്ലെന്നും നായിഡു പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം,
പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ നേതൃത്വം ആവശ്യമാണ്. അതുകൊണ്ട് അദ്ദേഹം അധ്യക്ഷനായി തന്നെ തുടരും. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു എം.എല്‍.എ തന്നെയാകും മുഖ്യമന്ത്രിയെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി നിതിന്‍ ഗഡ്കരിയും സരോജ് പാണ്ഡെയും നാളെ ഗുജറാത്തിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."