മുണ്ട്രക്കോട് സാമൂഹ്യ വിരുദ്ധശല്യം; കുടിവെളള പദ്ധതി പൈപ്പ് പൊട്ടിച്ചു
ആനക്കര : മുണ്ട്രക്കോട് സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം രൂക്ഷം. അവസാനം കുടിവെളള പദ്ധതിയുടെ പൈപ്പു പൊട്ടിച്ചു.നേരത്തെ തൃത്താലയില്‍ ഉണ്ടായിരുന്ന എസ്.ഐ ഇവിടത്തെ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും വിളയാട്ടത്തിനെതിരെ കര്‍ശന നടപടി എടുത്തതോടെ ഇവരുടെ ശല്ല്യം ആവസാനിച്ചിരുന്നു എന്നാല്‍ എസ്.ഐ സ്ഥലം മാറി പോയതോടെ ഇവരുടെ വിളയാട്ടം രൂക്ഷമായിരിക്കുകയാണ്.രാത്രിയില്‍മാത്രമല്ല പകലും മദ്യപാന്‍മാര്‍ വിലസുകയാണ്.കഴിഞ്ഞ ദിവസം മുണ്ട്രക്കോട് എസ്.സി കോളനിയിലേക്കും കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടിച്ചതിനാല്‍ ഈ മേഖലയിലേക്കുളള കുടിവെളള വിതരണം നിലച്ചിരിക്കുകയാണ്.സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തൃത്താല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മുണ്ട്രക്കോട് കേന്ദ്രീകരിച്ച് ചീട്ടുകളി,മദ്യവില്‍പ്പന,കഞ്ചാവ് വില്‍പ്പന പകല്‍ സമയങ്ങളില്‍ ബസ് വെയിറ്റിംഗ് ഷെഡ്,സമീപത്ത് തോട് എന്നിവിടങ്ങളിലിരുന്ന് പരസ്യമായ മദ്യപാനം എന്നിവ പതിവ് കാഴ്ച്ചകള്‍മാത്രമാണ്. മുണ്ട്രക്കോട് മേഖലയിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ദളിദ് ഫോറം നേതാവ് സുന്ദരന്‍ മുണ്ട്രക്കോട് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടും.ഇതുമായി ബന്ധപ്പെട്ട് സുന്ദരന്‍ മുണ്ട്രക്കോട് തൃത്താല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."