ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നം: കേന്ദ്രമന്ത്രി വി.കെ സിങ് സഊദിയില്‍
ജിദ്ദ: തൊഴില്‍ നഷ്ടപ്പെട്ട് സഊദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര സഹമന്ത്രി വി.കെ സിങ് സൗദിയില്‍ എത്തി. ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ മന്ത്രി സഊദി തൊഴില്‍ മന്ത്രാലയം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ലേബര്‍ ക്യാംപുകളിലെത്തി തൊഴിലാളികളെയും അദ്ദേഹം കാണും.
ജിദ്ദയില്‍ നിന്നും റിയാദില്‍ എത്തുന്ന വി.കെ സിങ് സഊദി തൊഴില്‍ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും.
ഇന്ത്യന്‍ തൊഴിലാളികളുടെ തിരിച്ചുവരവിനും ശമ്പളകുടിശ്ശിക ലഭിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് മന്ത്രി വി.കെ സിങ് നേതൃത്വം നല്‍കും. സഊദിയില്‍ മിക്ക കമ്പനികളും പൂട്ടി ഉടമകള്‍ മുങ്ങിയിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക കിട്ടാനുണ്ട്.
കമ്പനിക്ക് സഊദി സര്‍ക്കാര്‍ നല്‍കേണ്ട തുകയില്‍ നിന്ന് തുക പിടിച്ചെടുത്ത് തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കണമെന്ന് സഊദി തൊഴില്‍ മന്ത്രാലയത്തോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ സഊദിയില്‍ തൊഴില്‍ മന്ത്രാലയവുമായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് നടത്തിയ ചര്‍ച്ചയില്‍ സഊദി ഓജര്‍ കമ്പനിയില്‍ ശമ്പളം കിട്ടാതെ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി തിരിച്ചറിയില്‍ കാര്‍ഡ് ഇഖാമ പുതുക്കി നല്‍കുന്നതുള്‍പെട്ടെയുള്ള കാര്യങ്ങള്‍ തൊഴില്‍ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചു.
നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സഊദി ലേബര്‍ കോടതിയില്‍ ആനുകൂല്യവും ശമ്പളകുടിശ്ശികയും കിട്ടാനുള്ളത് സംബന്ധിച്ച് പരാതി നല്‍കാം. കേസ് നടത്തിപ്പിന് എംബസിയെ ചുമതലപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ഇന്ത്യക്കു പിന്നാലെ ഓജര്‍ കമ്പനിയിലെ തൊഴില്‍ പ്രശ്‌നത്തില്‍ വിവിധ രാജ്യങ്ങള്‍ ഇടപെടുന്നു. കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തിയതായി ഫിലിപ്പീന്‍സ് അറിയിച്ചു. കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു.
സഊദി ഓജര്‍ കമ്പനിയില്‍ ശമ്പളവും ഭക്ഷണവും ലഭിക്കാതെ മാസങ്ങളായി ദുരിതാവസ്ഥയില്‍ കഴിയുകയായിരുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യ ഊര്‍ജിതമാക്കിയതിനുപിന്നാലെ മറ്റു രാജ്യങ്ങളും വിഷയത്തില്‍ ഇടപെടുന്നു. തൊഴിലാളികളുടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് ഫ്രാന്‍സ് സഊദി തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഈജിപ്ത്, മൊറോക്കോ, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെയും എംബസികളും കോണ്‍സുലേറ്റുകളും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സഊദി ഓജര്‍ കമ്പനി ഉള്‍പ്പെടെയുള്ള ചില കോണ്‍ട്രാക്റ്റിങ് കമ്പനികളെ ഫിലിപ്പൈന്‍സ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഫിലിപ്പൈന്‍ ഓവര്‍സീസ് കാര്യാലായ മേധാവി ഹാന്‍സ് കാക്ദാക് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."