ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യക്ക് തീരാകളങ്കമായെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഇന്ത്യക്ക് തീരാകളങ്കമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവെയാണ് തരൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പള്ളി നിലനിന്ന അതേ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് നിരുപാധികം ആവശ്യപ്പെടുന്നില്ല. മറിച്ച് അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിക്കുകയാണെങ്കില്‍ മുസ്‌ലിംകളുടെ ആരാധനാലയത്തെ നശിപ്പിക്കാതെ തന്നെ ഏതെങ്കിലും തരത്തില്‍ ഉചിതമായ ഒരു ക്ഷേത്രം അവിടെ ഉണ്ടാവേണ്ടതുണ്ടെന്ന വാദത്തിന് പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും യോജിക്കാവുന്ന ഒരു പരിഹാരം എങ്ങനെ ഉണ്ടാക്കാമെന്ന ഒരു സാഹചര്യം, ദൗര്‍ഭാഗ്യവശാല്‍ ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കാരണം തകിടംമറിയുകയും അത് പള്ളി തന്നെ തകര്‍ക്കപ്പെടുന്നതില്‍ കലാശിക്കുകയുമാണുണ്ടായത്. തര്‍ക്കം നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ യൂനിയന്റെ ഭാഗം ആണ് ജമ്മുകശ്മിര്‍ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല. എന്നാല്‍, ആര്‍ട്ടിക്കിള്‍ 370നെ ഞങ്ങള്‍ എല്ലാ കാലത്തും പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്നാണ്. ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കേണ്ട കാലത്തോളം അതുനിലനില്‍ക്കണം. അത് എപ്പോഴും നിലനില്‍ക്കേണ്ടതില്ലെന്നുമാണ് നെഹ്‌റുപോലും പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ രാജ്യം എടുത്ത നടപടി ഭരണഘടനയുടെ സത്തക്ക് നിരക്കുന്നതല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കണമെങ്കില്‍ കശ്മിരികളുടെ അഭിപ്രായം തേടേണ്ടതുണ്ട്, എന്തുകൊണ്ട് അത് നീക്കരുത് എന്നതു സംബന്ധിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് പോലുള്ള പാര്‍ട്ടികളെ കേള്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."