HOME
DETAILS

കീറാമുട്ടിയായി സംസ്ഥാനത്തെ എയ്ഡഡ് അധ്യാപക നിയമനം

  
backup
October 26 2018 | 19:10 PM

%e0%b4%95%e0%b5%80%e0%b4%b1%e0%b4%be%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4


മലപ്പുറം: സംസ്ഥാന സര്‍ക്കാരിന് തലവേദനയായി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം. കെ.ഇ.ആര്‍ ഉള്‍പ്പെടെ ഭേദഗതി വരുത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ കൃത്യമായി ബോധ്യപ്പെടുത്താനാവാത്തതും ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ അധികാരത്തില്‍ കൈകടത്തുന്നതുമാണ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും അടിക്കടി സര്‍ക്കാരിന് വിനയാവുന്നത്.
സംരക്ഷണാധ്യാപകരെ പുനര്‍ വിന്യസിക്കാനെന്ന പേരില്‍ എയ്ഡഡ് നിയമനത്തില്‍ മാനേജര്‍മാര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തിയ 10/10 ഉത്തരവ്, 2016ലെ കെ.ഇ.ആര്‍ ഭേദഗതി എന്നിവ വരുത്തിയിരുന്നു. ഇതില്‍ 2010ലെ 10/10 കേസ് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി പ്രാഥമിക വാദം കേട്ടത്.
2006 ജൂണ്‍ മുതല്‍ 2010 വരെയുള്ള അഡീഷനല്‍ തസ്തികകള്‍ക്ക് തുല്യമായി സംരക്ഷണാധ്യാപകരെയും 2010ന് ശേഷമുള്ള എല്ലാ തസ്തികകളിലും 1:1 പ്രകാരവും സംരക്ഷണ അധ്യാപകരെ നിയമിക്കണമെന്ന തരത്തില്‍ ബോണ്ട് വയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാനത്തെ മാനേജര്‍മാര്‍ നല്‍കിയ കേസാണിത്. ധാരാളം പ്രൊട്ടക്ടഡ് അധ്യാപകര്‍ സംസ്ഥാനത്തുണ്ടെന്നും അവരുടെ ശമ്പള ഇനത്തില്‍ സര്‍ക്കാരിന് വലിയ ബാധ്യതയാണ് ഉള്ളതെന്നും വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന്, പക്ഷേ 2010ലെ സംരക്ഷണാധ്യാപകരുടെ കണക്കുനല്‍കാനായില്ല.
2010ലെ ഉത്തരവിന് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ചോദിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ചക്കകം ഇതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ കുറയുന്നതിനെ തുടര്‍ന്ന് തസ്തിക നഷ്ടപ്പെടുന്ന അധ്യാപകര്‍ക്കുള്ള സര്‍ക്കാര്‍ സംരക്ഷണം 2010ല്‍ 14,7,1997 വരെയുള്ളവര്‍ക്ക് മാത്രമാണ് അനുവദിച്ചിരുന്നത്.
ഇവരുടെ ജില്ല തിരിച്ചുള്ള കണക്കെടുക്കുക പ്രയാസമാവും. 2010ല്‍ തസ്തിക നഷ്ടപ്പെട്ട പലരും അധ്യാപക വിദ്യാര്‍ഥി അനുപാതം കുറച്ചതിനെതുടര്‍ന്ന് മാതൃവിദ്യാലയത്തിലേക്ക് തന്നെ തിരിച്ചുപോയതാണ്. പലരും സര്‍വിസില്‍നിന്ന് വിരമിച്ചവരുമാണ്. തസ്തിക നഷ്ടപ്പെടുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സംരക്ഷണാനുകൂല്യം 2015-16 വര്‍ഷംവരെ ദീര്‍ഘിപ്പിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്.
കേസിന്റെ അന്തിമവാദം ഇതേ ബെഞ്ച് തന്നെ നവംബര്‍ 15ന് കേള്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 1:1 വ്യവസ്ഥ ചെയ്യുന്ന 10/10 കേസില്‍ സുപ്രിംകോടതി സ്‌റ്റേ നിലനില്‍ക്കുന്നതിനാല്‍ 2016ലെ കെ.ഇ.ആര്‍ ഭേദഗതിക്കെതിരായ കേസ് ഹൈക്കോടതിയില്‍ വാദം തുടങ്ങാനാവാതെ തുടരുകയാണ്. സമാനസ്വഭാവമുള്ള കേസായതിനാല്‍ സുപ്രിംകോടതി വിധിക്കുശേഷം പരിഗണിക്കാമെന്ന നിലയില്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കെ.ഇ.ആര്‍ ഭേദഗതി കേസ് മാറ്റിവച്ചത്.
നവംബര്‍ 15ന് സുപ്രിംകോടതിയുടെ അന്തിമവിധി വന്നാല്‍ 2006 മുതല്‍ 2018 വരെയുള്ള അധ്യാപക നിയമനം സംബന്ധിച്ച കാര്യങ്ങളില്‍ ഏറക്കുറേ തീരുമാനമാവും. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകാരം കാത്തിരിക്കുന്ന ആയിരക്കണക്കിന് പേര്‍ നിയമനാംഗീകാരത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  5 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  7 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  41 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago