മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ ബഹുസ്വരത തിരിച്ചുപിടിക്കാനാവില്ല: ശശി തരൂര്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ ബഹുസ്വരത തിരിച്ചുപിടിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ പിന്നെ ഇന്ത്യയുടെ 'മോഡിഫിക്കേഷന്' ഒരിക്കലും തിരിച്ചുവരില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസുമായുള്ള അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തരൂരിന്റെ ദി പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ (വിരോധാഭാസ പ്രധാനമന്ത്രി) എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്‍പായാണ് അഭിമുഖം തയാറാക്കിയത്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍, ഘര്‍വാപസി, ലൗ ജിഹാദ് ആരോപണങ്ങള്‍, വര്‍ഗീയ സംഘര്‍ഷങ്ങളിലെ നാടകീയ വര്‍ധനവ് എന്നിവ ആരും ചര്‍ച്ചചെയ്യപ്പെടാത്ത വിഷയങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ മഹിതമായ ബഹുസ്വര സംസ്കാരത്തിന് അപകടകരമാണിതെല്ലാം. മോദിയുടെ ഭരണം ഇന്ത്യക്ക് എല്ലാ അര്‍ഥത്തിലും നാശമാണ്- തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."