ഹരിതം സഹകരണം: തലപ്പിള്ളി താലൂക്കില്‍ തുടക്കം
വടക്കാഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹരിതം സഹകരണം പദ്ധതിക്ക് തലപ്പിള്ളി താലൂക്കില്‍ തുടക്കം. വടക്കാഞ്ചേരി ബ്ലോക്ക് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ബി സിന്ധു ഒട്ടുമാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ഇ.കെ ദിവാകരന്‍ അധ്യക്ഷനായി. വടക്കാഞ്ചേരിയിലെ പ്രമുഖ വ്യാപാരി കെ.കെ അബ്ദുല്‍ ലത്തീഫ് ആദ്യ തൈ ഏറ്റുവാങ്ങി.
വി.എസ് ശ്രീദേവി, ശശികുമാര്‍ കൊടയ്ക്കാടത്ത്, സിന്ധു സുബ്രഹ്മണ്യന്‍, അജിത് കുമാര്‍ മല്ലയ്യ, പവിത്രന്‍, ജീന, എന്‍.വി നിഷ, പി.വി നാരായണസ്വാമി, പി.മുരളി, കെ.എ രാമചന്ദ്രന്‍, വി.എ.ചന്ദ്രശേഖരന്‍, എ.എസ് ഹംസ, പി.കെ അബൂബക്കര്‍, തങ്കമണി ജോസ്, പി.ചിത്ര എന്നിവര്‍ പ്രസംഗിച്ചു. സി.എ ശങ്കരന്‍ കുട്ടി സ്വാഗതവും, കെ.എ മുഹമ്മദ് നന്ദിയും പറഞ്ഞു.
കുണ്ടുകാട് അമ്പലപ്പാട് സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അമ്പലപ്പാട് യു.പി സ്‌കൂളില്‍ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് പി.എം കുരിയാക്കോസ്, എം. ഉമാദേവി, ഐസക് പാറയില്‍, ടി.എസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."