കൈവെട്ട് കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി. ഒളിവിലായിരുന്ന രണ്ടാം പ്രതി രണ്ടാര്‍കര സജില്‍ (30) എന്‍.ഐ.എ കോടതിയിലാണ് കീഴടങ്ങിയത്.
ഒന്നാം പ്രതി സവാദിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കേസില്‍ മുഖ്യകൂട്ടാളിയായിരുന്നു കീഴടങ്ങിയ സജില്‍. ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷ ഏജന്‍സി നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈവെട്ടിയത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസഫിനെ ഒമ്‌നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."