അധ്യാപകദിനത്തില്‍ പ്രിയ ഗുരുവിനെ സ്മരിച്ച് സച്ചിന്
മുംബൈ: അധ്യാപകദിനത്തില്‍ പരിശീലകനും വഴികാട്ടിയുമായ രമാകാന്ത് അചരേക്കരെ സ്മരിച്ച് ഹൃദയനിര്‍ഭരമായ കുറിപ്പെഴുതി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. കുട്ടിക്കാലത്തുതന്നെ സച്ചിനിലെ പ്രതിഭയെ കണ്ടെത്തുകയും കഴിവുകള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത പരിശീലകനാണ് അചരേക്കര്‍.
അധ്യാപകര്‍ വിദ്യാഭ്യാസം കൊണ്ടു മാത്രമല്ല മൂല്യംകൊണ്ടും ഏറെ പ്രധാനപ്പെട്ടവരാണെന്ന് സച്ചിന് പറയുന്നു. അന്തരിച്ച ഗുരു അചരേക്കര്‍ സര് എനിക്ക് കളിയിലും ജീവിതത്തിലും നേരായ വഴികാട്ടിയായിരുന്നു.
അദ്ദേഹം എനിക്ക് പകര്‍ന്നുതന്നത് എല്ലായ്പ്പോഴും വിലമതിക്കാനാകാത്തതാണ്. അദ്ദേഹം പഠിപ്പിച്ച പാഠങ്ങള്‍ ജീവിതത്തില്‍ ഇപ്പോഴും തനിക്ക് വഴികാട്ടിയാണെന്നും അദ്ദേഹത്തോടൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് സച്ചിന് പറഞ്ഞു.
അദ്ദേഹം കൂടെയുള്ളപ്പോള്‍ ക്രിക്കറ്റ് സ്വര്‍ഗമാണെന്ന് തോന്നും. അദ്ദേഹം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. ഗുരു പണിത അടിത്തറയിലാണ് തന്റെ നില്‍പ്പെന്നും സച്ചിന് പറഞ്ഞിരുന്നു. ഈവര്‍ഷം ജനുവരിയിലാണ് അചരേക്കര്‍ വിടവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."