HOME
DETAILS

ഓണ്‍ലൈന്‍ തട്ടിപ്പ്; യുവാവിന് ലഭിച്ചത് മൊബൈല്‍ ഫോണിന് പകരം ഡിറ്റര്‍ജെന്റ് കേക്ക്

  
backup
October 27 2018 | 02:10 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5

മുക്കം: മുക്കത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്വദേശിയായ കുവപാറമ്മല്‍ ശ്രീനിവാസന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ഫോണ്‍ കേടുവന്നതിനെ തുടര്‍ന്ന് തിരിച്ചയച്ചപ്പോള്‍ കിട്ടിയത് ഡിറ്റര്‍ജെന്റ് കേക്ക്. അതും മൂന്നു തവണ.
കഴിഞ്ഞ ഡിസംബര്‍ അവസാനവാരത്തിലാണ് ശ്രീനിവാസന്‍ നാപ്‌ടോള്‍ എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ സൈ്വപ് കമ്പനിയുടെ ആന്‍ഡ്രോയിഡ് ഫോണിനായി 3,499 രൂപ നല്‍കി ബുക്ക് ചെയ്തത്. ജനുവരി ആദ്യവാരം തന്നെ ഫോണ്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഒരുമാസത്തെ ഉപയോഗത്തിനു മുന്‍പുതന്നെ ഫോണ്‍ കേടായി. ഇതോടെ ഫോണ്‍ തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് തിരിച്ചയച്ചെങ്കിലും ലഭിച്ചത് ഡിറ്റര്‍ജെന്റ് കേക്കായിരുന്നു. ഉടന്‍തന്നെ നാപ്‌ടോളുമായി ബന്ധപ്പെട്ടപ്പോള്‍ അബദ്ധം പറ്റിയതാണെന്നു പറഞ്ഞ് സാധനം തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തിരിച്ചയച്ച സാധനം മാറിവന്നപ്പോഴും കവറിലുണ്ടായിരുന്നത് ഡിറ്റര്‍ജെന്റ് കേക്ക് തന്നെ. ഇങ്ങനെ മൂന്നു തവണയാണ് ശ്രീനിവാസന് ഇത്തരത്തില്‍ ഘടി എന്ന കമ്പനിയുടെ പത്തു രൂപ വിലയുള്ള ഡിറ്റര്‍ജെന്റ് കേക്ക് ലഭിച്ചത്. ഇതിനെതിരേ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  5 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  23 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  37 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago