ഗതാഗത തടസം വരുത്തിയതിന് ജ്വല്ലറി ഉടമക്കെതിരേ പൊലിസ് കേസെടുത്തു
നാദാപുരം: കല്ലാച്ചി ടൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗത തടസത്തിന്റെ പേരില്‍ ജ്വല്ലറി ഉടമയുടെ പേരില്‍ പൊലിസ് കേസെടുത്തു. കുറ്റ്യാടി - വടകര മെയിന്‍ റോഡിനോട് ചേര്‍ന്ന കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ ജ്വല്ലറി ഉദ്ഘാടന ചടങ്ങിലാണ് സിനിമാ താരങ്ങളായ നമിത പ്രമോദും രജിഷാ വിജയനും എത്തിയിരുന്നത്.
ഇവര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജനം റോഡില്‍ തിങ്ങി നിറഞ്ഞിരുന്നു. സിനിമാ താരങ്ങള്‍ വരുന്നതും മറ്റും പൊലിസിനെ അറിയിച്ചിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. ഇതേ തുടര്‍ന്ന് ഉടമകള്‍ക്കെതിരെ പൊലിസ് കേസെടുത്തു.
കഴിഞ്ഞ വര്‍ഷം നാദാപുരത്തെ ജ്വല്ലറി ഉദ്ഘാടനത്തിന് സിനിമാ താരം എത്തിയത് മൂലം ഏറെ സമയം ഗതാഗതം തടസപ്പെട്ടിരുന്നു.പൊലിസ് കേസെടുത്തെങ്കിലും തുടര്‍ നടപടി വൈകിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പൊലിസിനെ അറിയിക്കാതെ ഇത്തരം പരിപാടി നടത്തിയതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."