തിരുവനന്തപുരം - ദുബായ് എയര്‍ലൈന്‍സിന് തീപ്പിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
റിയാദ് : ദുബായില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീ പിടിച്ചു. തിരുവനന്തപുരം -ദുബായ് എമിറേറ്റ്‌സ് വിമാനമാണ് തീപിടിച്ചത്. ലാന്‍ഡിങിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. യാത്രക്കാര്‍ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചതിനാല്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ദുബായ് EK-521 എന്ന എമിറേറ്റ്‌സിനാണ് തീപ്പിടിച്ചത്. ജീവനക്കാരുമുള്‍പ്പെടെ 275 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇടിച്ചിറക്കിയ വിമാനത്തിന് ഉടന്‍ തന്നെ തീപിടിക്കുകയായിരുന്നു. വിമാനം ഭാഗികമായി കത്തിനശിച്ചു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്നവരുടെ ലഗേജുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 താല്‍കാലികമായി അടച്ചിരിക്കുകയാണ്. തീപിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
We can confirm flight EK521 from Thiruvananthapuram to Dubai has been involved in an accident at Dubai International.
— Emirates airline (@emirates) August 3, 2016
എമര്‍ജന്‍സി ലാന്റിങ് നടത്തിയ വിമാനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ യാത്രക്കാരില്‍ പലര്‍ക്കും പരുക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."