ദിനേനയുള്ള പെട്രോള്‍ വില നിര്‍ണയം: വിതരണക്കാര്‍ അനിശ്ചിതകാല സമരത്തിന്
ന്യൂഡല്‍ഹി: ദിനേന പെട്രോള്‍ വില നിര്‍ണയിക്കുന്ന നടപടിക്കെതിരെ സമരം പ്രഖ്യാപിച്ച് പെട്രോള്‍ വിതരണ സംഘടന. ജൂണ്‍ 24 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ദ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേര്‍സ് അറിയിച്ചു.
രാജ്യത്തെ എല്ലാ വിതരണക്കാരും ചേര്‍ന്നാണ് സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 16ന് 'വാങ്ങലില്ല, വില്‍പ്പനയില്ല' സൂചനാ സമരം നടത്തും. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ 24 മുതല്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്നും സംഘടനയുടെ പ്രസിഡന്റ് അശോക് ബധ്വാര്‍ പറഞ്ഞു.
പുതിയ വില നിര്‍ണയ സംവിധാനം പെട്രോളിയം കമ്പനികള്‍ക്കു മാത്രമേ ഉപകരിക്കൂവെന്നും വിതരണക്കാരെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പെട്രോളിയം മന്ത്രാലയത്തിന് ഇവര്‍ കത്തയച്ചിട്ടുണ്ട്.
രാത്രി 12 മണിയും കഴിഞ്ഞാണ് എണ്ണ കമ്പനികള്‍ വില നിര്‍ണയിച്ച കാര്യം പറയാറുള്ളത്. പുതിയ വിലയെപ്പറ്റി വിതരണക്കാര്‍ക്ക് ധാരണയില്ലാത്തതിനാല്‍ കാത്തിരിക്കേണ്ടി വരും. എല്ലാ പൊതുമേഖലാ എണ്ണ കമ്പനികളുടെയും പ്രവര്‍ത്തനം ഓട്ടോമാറ്റിക് അല്ല. ഇത് വിതരണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."