HOME
DETAILS
MAL
റിയോ ഒളിംപിക്‌സ്: മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും, ഉദ്ഘാടനം ശനിയാഴ്ച്ച
backup
August 03 2016 | 09:08 AM
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച്ചയാണ്. വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.
ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് ആദ്യ മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ഇ യിലെ സ്വീഡന്‍ ദക്ഷിണാഫ്രിക്കയെ നേരിടും. നാളെയാണ് പുരുഷ ഫുട്‌ബോളിന് തുടക്കമാവുക. ഇറാഖും ഡെന്‍മാര്‍ക്കും തമ്മിലാണ് ആദ്യം ഏറ്റുമുട്ടുക. ആദ്യദിനത്തില്‍ തന്നെ ആതിഥേയരായ ബ്രസീല്‍ കളത്തിലിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."