മുംബൈയിലെ പാലം തകര്‍ന്നുള്ള അപകടം: രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു
മുംബൈ: കനത്ത മഴയില്‍ മുബൈ ഗോവ ദേശീയ പാതയിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ രണ്ട് ബസ്സുകള്‍ കാണാതായിട്ടുണ്ട്. 22 ഓളം പേര്‍ ബസ്സിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലമാണ് കനത്ത മഴയിലും പ്രളയത്തിലും തകര്‍ന്നത്.അര്‍ധരാത്രി രണ്ട് മണിയോടെയാണ് അപകടം നടന്നത്. അതിനാല്‍ പാലം തകര്‍ന്നതറിയാതെ ഇതുവഴി വന്ന വാഹനങ്ങള്‍ നദിയില്‍ വീണിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
#SAR @SpokespersonMoD some more pics of rescue operation...16 Divers and few Geminis already deployed pic.twitter.com/1lwXXdyMIg
— SpokespersonNavy (@indiannavy) August 3, 2016
രണ്ട് സമാന്തര പാലങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോകാനുള്ള പഴയ പാലവും തിരികെ വരാനുള്ള പുതിയ പാലവും. ഇതില്‍ പഴയ പാലമാണ് തകര്‍ന്നത്.
ദേശീയ ദുരന്തനിവാണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ് രണ്ട് കാറുകളും സംഭവത്തിനിടെ കാണാതായിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."