ആദിവാസി ഭവനനിര്‍മാണം പ്രധാന പ്രശ്‌നം: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
കല്‍പ്പറ്റ: ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ പൂര്‍ത്തിയാവാതെ കിടക്കുന്നത് പ്രധാന പ്രശ്‌നമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനിലെ എ.പി.ജെ ഹാളില്‍ നടന്ന സിറ്റിങില്‍ പറഞ്ഞു. ഇന്ദിര ആവാസ് യോജനക്ക് കീഴില്‍ 8218 വീടുകളും മറ്റു വിവിധ പദ്ധതികളിലായി 3774 വീടുകളുമാണ് പൂര്‍ത്തിയാവാത്തത്. ഭവന നിര്‍മാണം കരാറുകാരെ ഏല്‍പ്പിക്കുന്നത് കരാര്‍ പ്രകാരമാണെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.
കരാറുകാരന് ഗുണഭോക്താവ് പണം നല്‍കുമ്പോള്‍ രശീത് വാങ്ങണം. നിലവില്‍ ആദിവാസി ഭവന നിര്‍മാണത്തില്‍ പട്ടികവര്‍ഗ വകുപ്പിന് ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണ്. വീടില്ലാത്തവര്‍ക്കായി ഇന്ദിര ആവാസ് യോജന, മറ്റു ഭവന പദ്ധതികള്‍ എന്നിവ നടപ്പിലാക്കുമ്പോള്‍ വേണ്ട പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (ആര്‍.എസ്.ബി.വൈ)യില്‍ നിലവില്‍ ജില്ലയിലെ 21867 കുടുംബങ്ങളെ ചേര്‍ത്തതായി തൊഴില്‍ വകുപ്പ് അറിയിച്ചു. ആകെ 36,136 കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ശേഷിച്ച ഗോത്രവര്‍ഗ കുടുംബങ്ങളെക്കൂടി ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കമിഷന്‍ നിര്‍ദേശിച്ചു. ജില്ലയിലെ 23 പഞ്ചായത്തുകളില്‍ 14 പഞ്ചായത്തുകള്‍ പൊതുശ്മശാനമുള്ളതായി പഞ്ചായത്ത് വകുപ്പ് കമ്മിഷനെ അറിയിച്ചു.
ബാക്കി ഒന്‍പതില്‍ അഞ്ച് പഞ്ചായത്തുകളില്‍ പൊതുശ്മശാനം സ്ഥാപിക്കാന്‍ ഈ വര്‍ഷത്തെ പ്ലാന്‍ സ്‌കീമില്‍ തുക വകയിരുത്തിയതായി ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം സ്ഥാപിക്കുമെന്ന് ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് വേണ്ട നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി 27 പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളും അഞ്ച് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളും ഉണ്ടെന്ന് കളക്ടര്‍ അറിയിച്ചു. മൂന്ന് പോസ്റ്റ്‌മെട്രിക് എം.ആര്‍.എസുകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ നല്‍കിയെങ്കിലും ഒന്നും സ്ഥാപിച്ചിട്ടില്ല. പൂക്കോടും നൂല്‍പ്പുഴയിലും ഹയര്‍ സെക്കന്‍ഡറി സയന്‍സ് ബാച്ച് തുടങ്ങാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ചെതലയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതായും കലക്ടര്‍ കമിഷനെ അറിയിച്ചു. ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ആസ്ബസ്‌റ്റോസ് മേല്‍ക്കൂരയുണ്ടോയെന്ന് കമ്മിഷന്‍ ആരാഞ്ഞു. ആസ്ബസ്‌റ്റോസ് ആരോഗ്യത്തിന് ഹാനികരമായതിനാല്‍ ഇത്തരം മേല്‍ക്കൂരകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. ആസ്ബസ്‌റ്റോസ് ഒഴിവാക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നതായി എസ്.എസ്.എ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. മടക്കിമലയില്‍ വയനാട് മെഡിക്കല്‍ കോളജും പേരിയയില്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരുന്നതായി കലക്ടര്‍ അറിയിച്ചു. ആരോഗ്യമേഖലയില്‍ ജില്ലയില്‍ ഡോക്ടര്‍മാരുടെ 201 അനുവദിച്ച തസ്തികകള്‍ ഉണ്ടെന്നും അതില്‍ 152 പേരെ നിയമിച്ചിട്ടുണ്ടെന്നും ഡി.എം.ഒ (ആരോഗ്യം) ഡോ. ആശാദേവി അറിയിച്ചു.
ഡോക്ടര്‍മാരുടെ 49 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. 75 സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ അനുവദിച്ച തസ്തികകള്‍ ഉള്ളതില്‍ 23 എണ്ണം ഒഴിഞ്ഞുകിടക്കുകയാണെന്നും അറിയിച്ചു. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയമനം നടത്തിയിട്ടില്ല. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പ്രത്യേകിച്ച് ഗൈനക്കോളജിസ്റ്റുകളുടെ ക്ഷാമം പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ വയനാട് പോലുള്ള പിന്നാക്ക ജില്ലകളില്‍ ഡോക്ടര്‍മാരുടെ നിയമനത്തിനായി പ്രത്യേക സ്‌കീം രൂപപ്പെടുത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. അരിവാള്‍ രോഗം ബാധിച്ച 1,21,076 പേരെ സ്‌ക്രീന്‍ ചെയ്ത് 748 രോഗബാധിതരെ കണ്ടെത്തിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. 1,39,362 പേരെയാണ് ആകെ സ്‌ക്രീന്‍ ചെയേണ്ടത്. ആദിവാസികളിലെ അരിവാള്‍ രോഗം നിയന്ത്രിക്കാനുള്ള പ്രൊജക്ട് നടപ്പിലാക്കിയതായും അറിയിച്ചു.
അരിവാള്‍ രോഗം ബാധിച്ചവര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് മറ്റ് പെന്‍ഷനുകള്‍ നിഷേധിക്കുന്നത് നീതികേടാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെട്ട്യാലത്തൂര്‍ കോളനി വൈദ്യുതീകരണം സംബന്ധിച്ച് കെ.എസ്.ഇ.ബിയുടെയും വനംവകുപ്പിന്റെയും വിശദീകരണങ്ങള്‍ കേട്ട കമിഷന്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പട്ടികവര്‍ഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് അവബോധം കുറവാണെന്ന് കമ്മിഷന്‍ പറഞ്ഞു. പട്ടികവര്‍ഗ മേഖലയിലെ ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കണം. ഇതിനായി പദ്ധതി സമര്‍പ്പിച്ചാല്‍ പരിശീലനം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തയാറാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. സിറ്റിങിന് ശേഷം കമ്മിഷന്‍ പുതിയ പരാതികള്‍ സ്വീകരിച്ചു. സിറ്റിങില്‍ ദേശീയ മനുഷ്യാവകാശ കമിഷന്‍ ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി റിസര്‍ച്ച്) ഡോ. സഞ്ജയ് ദുബേ, അസി. രജിസ്ട്രാര്‍ (ലോ) ഇന്ദ്രജിത്ത് കുമാര്‍, സൗത്ത് സോണ്‍ സ്‌പെഷല്‍ റാപ്പോര്‍ട്ടി ജേക്കബ് പുന്നൂസ്, ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."