HOME
DETAILS
MAL
റോഹിംഗ്യന്‍ ക്യാംപില്‍ മൊബൈല്‍ ഫോണിന് നിരോധനം
backup
September 06 2019 | 18:09 PM
ധാക്ക: ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ ക്യാംപുകളില്‍ താമസിക്കുന്ന 10 ലക്ഷം റോഹിംഗ്യന്‍ മുസ്ലിംകളാണ് ആശയവിനിമയ സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുക. തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലുള്ള ക്യാംപുകളിലെ ജനബാഹുല്യവും സുരക്ഷാപ്രശ്നങ്ങളും കണക്കിലെടുത്ത് ഞായറാഴ്ചയോടെ പ്രദേശത്ത് എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ ടെലഫോണ്‍ ഓപറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി ബോഡി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."