HOME
DETAILS
MAL
പ്രവാചകചര്യ പിന്തുടര്‍ന്നുള്ള പ്രവര്‍ത്തനം മാതൃകാപരം: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍
backup
October 27 2018 | 04:10 AM
ചെറുവത്തൂര്‍: പ്രവാചകചര്യകള്‍ പിന്തുടര്‍ന്ന് സമൂഹത്തിലെ നിര്‍ധനരായ ആളുകളെ സഹായിക്കുന്നതിനായി ചന്തേര മഹല്ല് കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ചന്തേര മുസ്‌ലിം ജമാ-അത്ത് കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ച മഹല്ല് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാ-അത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷനായി.
ജമാ-അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് ഹാജി, ഖത്തീബ് ഷഫീക്ക് തങ്ങള്‍, സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി, സി. കുഞ്ഞഹമ്മദ് ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."