കാത്തിരിപ്പിനൊടുവില്‍ നീലേശ്വരത്ത് സി.സി.ടി.വി കാമറകള്‍ കണ്ണുതുറന്നു
നീലേശ്വരം: നഗരസഭ കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ട സി.സി.ടിവി കാമറകള്‍ നഗരത്തില്‍ മിഴി തുറന്നു. ബസ് സ്റ്റാന്‍ഡ്, പടിഞ്ഞാറ്റം കൊഴുവല്‍ , കിഴക്കന്‍ കൊഴുവല്‍, കറുത്തഗെയ്റ്റ്, പള്ളിക്കര, പുതുക്കൈ, കോണ്‍വെന്റ് ജങ്ഷന്‍, കരുവാച്ചേരി തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ മോഷണം പെരുകുന്നതായും മറ്റു കൃത്യങ്ങള്‍ പെരുകുന്നതായും പൊലിസ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്നാണ് നഗരസഭ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം സി.സി.ടി.വി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അതിനായി 60 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു.
കണ്ണൂരിലെ ഗ്ലോബല്‍ സൊല്യൂഷന്‍ നെറ്റ് വര്‍ക്ക് എന്ന കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. 15.60 ലക്ഷം രൂപയ്ക്ക് കമ്പനി കരാറെടുത്ത് കഴിഞ്ഞയുടന്‍ തന്നെ കാമറ സ്ഥാപിക്കാനുള്ള തൂണുകളും മറ്റും സ്ഥാപിച്ചുവെങ്കിലും സി.സി.ടി.വി കാമറ മാത്രം വന്നില്ല.
തൂണുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും വള്ളിക്കാടുകളും പടര്‍ന്നതോടെ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെയാണ് കമ്പനി തൂണുകളില്‍ കാമറ സ്ഥാപിച്ചത്.
കാമറയുടെ നിരീക്ഷണ യൂനിറ്റുകളില്‍ ഒന്ന് നഗരസഭ ഓഫിസിലും മറ്റൊന്ന് നീലേശ്വരം പൊലിസ് സ്റ്റേഷനിലുമാണ് സ്ഥാപിച്ചിട്ടുള്ളത്.
നഗരസഭ ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത തടസം നിലനില്‍ക്കുന്ന നഗരത്തില്‍ കാമറകള്‍ വലിയ ഗുണം ചെയ്യുമെന്ന് നീലേശ്വരം സി.ഐ പി. നാരായണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."