കാറപകടത്തിന് പിന്നില്‍ എം.എല്‍.എ തന്നെയെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി
ന്യൂഡല്‍ഹി: കാറപകടത്തിന് പിന്നില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ തന്നെയാണെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി. ഡല്‍ഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം സി.ബി.ഐക്ക് പെണ്‍കുട്ടി നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. അപകടം നടക്കുന്നതിന്റെ മുന്‍പ് എം.എല്‍.എയും അദ്ദേഹത്തിന്റെ അനുയായികളും ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
ജൂലൈ 28ന് റായ്ബറേലിയിലെ അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയും അഭിഭാഷകന്‍, ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരണപ്പെട്ടിരുന്നു. കൂടാതെ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനാല്‍ അഭിഭാഷകന്‍ ഇപ്പോഴും ലഖ്‌നൗവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ആരോഗ്യ നില മോശമായതിനാല്‍ അഭിഭാഷകന്റെ മൊഴി ഇതുവരെ സി.ബി.ഐ രേഖപ്പെടുത്തിയിട്ടില്ല.
2017ല്‍ ആണ് ഉന്നാവോ പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് ആവശ്യമായ സുരക്ഷ നല്‍കാത്തതില്‍ യു.പി സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ നാല് പേരാണ് ദുരൂഹമായി മരിച്ചത്. ഇതില്‍ രണ്ട് പേര്‍ കേസിലെ സാക്ഷികളായിരുന്നു.
പീഡനവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണം അന്തിമ ഘട്ടത്തിലാണ്. അഭിഭാഷകന്റെ മൊഴി കൂടി രേഖപ്പെടുത്തി അന്വേഷണം പൂര്‍ത്തീകരിക്കും. കാറപകടത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായി സി.ബി.ഐയുടെ 40 ഉദ്യോഗസ്ഥരാണ് അന്വേഷണ വിഭാഗത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."