HOME
DETAILS
MAL
യു.എ.പി.എ ഭേദഗതിക്കെതിരായ ഹരജിയില്‍ നോട്ടിസ്
backup
September 06 2019 | 18:09 PM
ന്യൂഡല്‍ഹി: വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന യു.എ.പി.എ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസയച്ചു. ഡല്‍ഹി സ്വദേശി സജല്‍ അവസ്തി, സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്നിവരുടെതാണ് ഹരജി. വിചാരണയില്ലാതെ തന്നെ വ്യക്തിയെ ഏകപക്ഷീയമായി ഭീകരനായി പ്രഖ്യാപിക്കുന്നത് ഭരണഘടനക്ക് നിരക്കുന്നതല്ലെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."