കാര്‍ഷിക വ്യവസായത്തില്‍ ഊന്നിയുള്ള പൊതുവികസനം സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍
പാലക്കാട്: കാര്‍ഷിക വ്യവസായത്തില്‍ ഊന്നിയുളള പൊതുവികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഞ്ചിക്കോട് കിന്‍ഫ്ര മെഗാ ഫുഡ്പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ റബ്ബര്‍, കുരുമുളക് പോലുള്ള അപൂര്‍വ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി പ്രതിസന്ധിയിലാണ്. അവയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കും. സംസ്ഥാനത്ത് ലഭ്യമാകുന്ന തേങ്ങ, ചക്ക തുടങ്ങിയ നാടന്‍ ഉത്പന്നങ്ങള്‍ ശേഖരിച്ചും സംസ്‌കരിച്ചും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാന്‍ സംസ്‌കരണ കേന്ദങ്ങള്‍ സ്ഥാപിക്കും. ദേശീയ ഉത്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ ഉത്പാദന ക്ഷമത അഞ്ച് ശതമാനം മാത്രമാണ്. അതില്‍ വര്‍ധനവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാവും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുക.
നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ രണ്ട് ഏജന്‍സികളാണ് കിന്‍ഫ്രയും കെ.എസ്.ഐ.ഡി.സിയും. അവയിലൂടെ തൊഴിലവസരങ്ങള്‍ കൂടി ലക്ഷ്യമിട്ടുള്ള പദ്ധികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. വ്യവസായ സംരംഭകര്‍ക്ക് കാലതാമസം കൂടാതെ കാര്യങ്ങള്‍ നടപ്പാക്കാനുള്ള വ്യവസായ സൗഹൃദാന്തരീക്ഷം സംജാതമാക്കുന്ന വ്യവസായനയമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കിന്‍ഫ്ര മെഗാ ഫുഡ്പാര്‍ക്ക് 2018 മെയില്‍ സമയബന്ധിതമായി പൂര്‍ത്തായാക്കും. അതുവഴി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലകിട്ടുംവിധം മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ശിലാസ്ഥാപന പരിപാടിയില്‍ കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ വിശിഷ്ട പ്രഭാഷണം നടത്തി. ഭൂമി ലഭ്യത ഉറപ്പാക്കിക്കൊണ്ടുള്ള നിക്ഷപ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് സംജാതമാക്കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുന്നതോടൊപ്പം തന്നെ അവരെ തൊഴില്‍ ദാതാക്കളുമാക്കും.
ചക്ക, നാളികേരം, കിഴങ്ങ്, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയവയുടെ പരമാവധി വിപണന സാധ്യത കണ്ടെത്തും. കര്‍ഷകരെയും വ്യവസായികളെയും അനൂകൂലിക്കുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ആദ്യ അലോട്ട്‌മെന്റ് കൈമാറലും വിശിഷ്ട പ്രഭാഷണവും നിര്‍വഹിച്ചു. എം.ബി. രാജേഷ് എം.പി, കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, തദ്ദേശ സ്ഥാപന പ്രതിനിധികളായ മാധുരി പത്മനാഭന്‍, കെ.പി. ഷൈജ, എ. തങ്കമണി, കെ. ഉണ്ണികൃഷ്ണന്‍, നിഥിന്‍ കണിച്ചേരി, ചിന്നസ്വാമി, വി. ഉദയകുമാര്‍, എം. പുഷ്പ, ബിജു. സി, എല്‍. ഗോപാലന്‍, സി.കെ. രാജേന്ദ്രന്‍, വി.കെ. ശ്രീകണ്ഠന്‍, കെ.പി. സുരേഷ് രാജ്, ഇ. കൃഷ്ണദാസ്, ഐ.യു.എം.എല്‍ ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, പോള്‍ ആന്റണി ഐ.എ.എസ്, കിന്‍ഫ്ര പ്രൊജക്ട്‌സ് ജനറല്‍ മാനേജര്‍ ഡോ. ടി. ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."