HOME
DETAILS
MAL
അട്ടപ്പാടിയില്‍ പട്ടയമേള ഇന്ന്: 1353 പട്ടയങ്ങള്‍ വിതരണം ചെയ്യും
backup
June 11 2017 | 18:06 PM
അഗളി : കേരള മന്ത്രിസഭയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അട്ടപ്പാടിയില്‍ ഇന്ന് (ജൂണ്‍ 12) പട്ടയമേളയും വനാവകാശനിയമം അനുസരിച്ച് ആദിവാസികള്‍ക്കുളള പ്രമാണപത്രവിതരണവും ധനസഹായവിതരണവും നടക്കും. പട്ടയമേളയില്‍ 517 ആദിവാസി പട്ടയമുള്‍പ്പെടെ 1353 പട്ടയങ്ങള്‍ വിതരണം ചെയ്യും.
അഗളിയില്‍ കിലയുടെ ഹാളില്‍ (അഹാഡ്‌സ്) രാവിലെ 11-ന് തുടങ്ങുന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയവിതരണവും നിര്‍വഹിക്കും.
നിയമ-സാംസ്‌കാരിക-പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം അനുവദിച്ച് ഇത്രയും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."