പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: നടപടികളെക്കുറിച്ച് കലക്ടര്‍ വിശദീകരണം തേടും
കാസര്‍കോട്: ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികളെ കുറിച്ച് കലക്ടര്‍ വിശദീകരണം തേടും.
ജലസ്രോതസുകളിലേക്കും പൊതുഇടങ്ങളിലും മാലിന്യങ്ങള്‍ തള്ളുകയോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നതിനായി കലക്ടര്‍ ആരംഭിച്ച വാട്‌സ് ആപ് നമ്പര്‍ (8547931565) മുഖേന ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച് 29ന് ഉച്ചയ്ക്ക് രണ്ടിനു ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരായ സെക്രട്ടറിമാരില്‍നിന്നു വിശദീകരണം തേടുകയെന്ന് കലക്ടര്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പടം സഹിതം പരാതി നല്‍കാന്‍ വാട്‌സ് ആപ് നമ്പര്‍ കലക്ടര്‍ തയാറാക്കിയത്. ഇതിനെ തുടര്‍ന്ന് വ്യാപകമായി പരാതികള്‍ ലഭിക്കുകയും ചെയ്തു.
ഈ പരാതികളെല്ലാം കലക്ടര്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് അയച്ചു കൊടുത്തിരുന്നു.
ഈ പരാതികളില്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് 29ന് നടക്കുന്ന ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ സെക്രട്ടറിമാര്‍ വിശദീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."