സ്കൂളുകളില്‍ ഉച്ചഭക്ഷണം കുട്ടികള്‍ വിളമ്പരുത്
മയ്യില്‍ (കണ്ണൂര്‍): ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്കൂളുകളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പാചകം ചെയ്ത ഭക്ഷണം വിദ്യാര്‍ഥികളെ കൊണ്ട് വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയക്ടറുടെ ഉത്തരവ്. സ്കൂളുകളില്‍ പാചകം ചെയ്ത ഭക്ഷണം സ്റ്റീല്‍ ബക്കറ്റുകളിലാക്കി ക്ലാസ് മുറികളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തും എത്തിക്കുന്നതിനായി കുട്ടികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഡി.പി.ഐയുടെ കര്‍ശന നിര്‍ദേശം.
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പു സംബന്ധിച്ച് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി കുട്ടികളെ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത് അങ്ങയറ്റം അപലപനീയമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണം പാചകം ചെയ്യുന്നതിനും തുടര്‍ന്ന് ഭക്ഷണം കുട്ടികള്‍ക്കു വിളമ്പി നല്‍കുന്നതിനും സ്കൂള്‍ മാനേജിങ് കമ്മിറ്റി, പി.ടി.എ, മദര്‍ പി.ടി.എ എന്നിവയിലെ അംഗങ്ങള്‍, അധ്യാപക, അനധ്യാപകര്‍, പാചകക്കാര്‍ എന്നിവരുടെ സേവനം വിനിയോഗിക്കേണ്ടതാണെന്നും സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."