പൊതുവിദ്യാഭ്യാസ സംരക്ഷണം; സഹകരണ മേഖലയുടെ പങ്ക് നിര്‍ണായകമെന്ന്
വടക്കഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. തരൂര്‍ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച സ്‌കൂളുകള്‍ക്കും എസ്.എസ്.എല്‍.സി -പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും കണ്ണമ്പ്ര സഹകരണ സേവന ബാങ്കിന്റെ ഷോപ്പിങ് കോംപ്ലക്‌സ് ശിലാസ്ഥാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വര്‍ഷം വിദ്യഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഒന്നര ലക്ഷത്തോളം കുട്ടികളാണ് പുതിയതായി പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ക്കാരിനോടുള്ള വിശ്വസ്തത കൊണ്ടാണെന്നും എ.കെ. ബാലന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന വിവിധ പരിഷ്‌കാരങ്ങളില്‍ സര്‍ക്കാരിനൊപ്പം സഹകരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കണം.
കുറ്റമറ്റ രീതിയില്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങള്‍ എത്തിച്ചു കഴിഞ്ഞു. ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം നല്‍കാന്‍ കഴിഞ്ഞു. മണ്ഡലത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് നടപ്പിലാക്കിയ മെറിറ്റ് പദ്ധതിയുടെ ഭാഗമായി വരുംവര്‍ഷങ്ങളില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആലത്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായി. കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഷേളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. റെജിമോന്‍, പി.എ. ഇസ്മയില്‍, അനിത പോള്‍സണ്‍, പി.സി. ഭാമ, പി. മനോജ് കുമാര്‍, പി. പ്രീത, മായ മുരളീധരന്‍, ആലത്തൂര്‍ ബി.പി.ഒ മോഹനന്‍, കണ്ണമ്പ്ര സഹകരണ ബാങ്ക് സെക്രട്ടറി ആര്‍. സുരേന്ദ്രന്‍, എം.കെ. ബാബു, വി.ജി. കണ്ണന്‍, വി. മീനാകുമാരി, കെ. സുലോചന, പ്രസന്നകുമാരി, പി.കെ. ഹരിദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."