ഓഫിസ് ഉദ്ഘാടനം ചെയ്തു
തരുവണ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച മെയിന്റനന്‍സ് ഗ്രാന്റില്‍ ഉള്‍പെടുത്തി നവീകരിച്ച ഓഫിസ് ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് തരുവണ പ്രവാസി ഗ്രൂപ്പ് സ്വര്‍ണ പതക്കം നല്കി. സ്കൂളില്‍ നടപ്പിലാക്കിയ വിഷന്‍ 2020 ന്റെ ഭാഗമായാണ് ആധുനിക വല്ക്കരിക്കപ്പെട്ട ഓഫിസ് നിര്‍മിച്ചത്. 2020 ആകുമ്പോള്‍ തരുവണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഭൗതിക സൗകര്യങ്ങളാലും പഠന നിലവാരത്താലും അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പി.ടി.എ ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.കെ.സി മൈമൂന അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ഷുക്കൂര്‍ തരുവണ, സലിന് ടീച്ചര്‍, പി.സി ഇബ്റാഹീം ഹാജി, കെ.സി ആലി ഹാജി, വിജയന്, കെ.സി.കെ നജ്മുദ്ദീന്, സി മമ്മു ഹാജി, വൈശ്യന് മജീദ്, കെ അബ്ദുല്ല ഹാജി, സി.എച്ച് മുംതാസലി, സിദ്ദീഖ് മാസ്റ്റര്‍, ഇമ്മാനുവല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."