HOME
DETAILS
MAL
തന്റെ പേരില്‍ വ്യാജ പ്രചാരണമെന്ന് സംവിധായകന്‍
backup
September 06 2019 | 18:09 PM
കൊച്ചി: തന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ദുബൈയില്‍നിന്ന് പലര്‍ക്കും വാട്‌സ്ആപ് സന്ദേശങ്ങളും ഫോണ്‍വിളികളും വരുന്നതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം. 00971568300354 എന്ന നമ്പറില്‍ നിന്നാണ് പല സ്ത്രീകള്‍ക്കും ആദ്യം വാട്‌സ്ആപ് സന്ദേശങ്ങളും ഫോണ്‍വിളിയും വരുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചാണക്യതന്ത്രം 2 എന്ന സിനിമയിലേക്കുള്ള കാസ്റ്റിങ് നടക്കുന്നു എന്ന് പറഞ്ഞ് ഫോട്ടോ അയച്ച് കൊടുക്കാനും ഫ്‌ളാറ്റില്‍ വന്നു കാണാനും ആവശ്യപ്പെട്ടാണ് പലരെയും ബന്ധപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."