പാകിസ്താന്‍ അതീവ അപകട രാജ്യം, സിറിയയേക്കാള്‍ മൂന്നിരട്ടി തീവ്രവാദ ഭീഷണി: ഓക്‌സ്ഫഡ് റിപ്പോര്‍ട്ട്
ലണ്ടന്‍: തീവ്രവാദ ഭീഷണി കാരണം പാകിസ്താന്‍ അതീവ അപകട രാജ്യമായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിറിയയേക്കാള്‍ മൂന്നിരട്ടി ഭീകരമാണ് പാകിസ്താനിലെ അവസ്ഥയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്‌കറെ ത്വയ്ബയാണ് പാകിസ്താനെ ഈ നിലയിലെത്തിച്ചത്.
ഓക്‌സഫഡ് യൂനിവേഴ്സ്റ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്ന് തയ്യാറാക്കിയ 'മാനവിക നഷ്ടം- ആഗോള തീവ്രവാദ ഭീഷണി' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ആഗോള തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാകിസ്താനെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാനും പാകിസ്താനിലെ ലഷ്‌കറേ ത്വയ്ബയുമാണ് അന്താരാഷ്ട്ര സുരക്ഷയ്ത്ത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്. ഏറ്റവും കൂടുതല്‍ തീവ്രവാ ബേസുകളും സുരക്ഷിത സ്ഥാനവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് പാകിസ്താന്‍.
അടുത്ത പത്തുവര്‍ഷത്തെ സുരക്ഷാ വെല്ലുവിളികളെ പ്രവചിക്കുന്നതാണ് 80 ല്‍ കൂടുതല്‍ പേജുകളുള്ള റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."