ആത്മീയത നഷ്ടപ്പെട്ടാല്‍ മതം മര്‍ദനോപകരണമാകും: രാധാകൃഷ്ണന്‍
പാലക്കാട്: ആത്മീയത നഷ്ടപ്പെട്ടാല്‍ മതം മര്‍ദനോപകരണമായി മാറുമെന്ന് മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. മാനവ സംസ്‌കൃതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ്-മതമൗലിക വാദത്തിനെതിരേ ഗാന്ധിയന്‍ പ്രതിരോധം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്ത് ആത്മീയതക്ക് പകരം മതത്തിന്റെ പേരില്‍ വര്‍ഗീയതയാണ് വളര്‍ന്നു വരുന്നത്. വര്‍ഗീയത തുടര്‍ന്ന് തീവ്രവാദമായും പരിണമിക്കുന്നു. അതിനുള്ള തെളിവാണ് അടുത്ത നാളുകളില്‍ ഗാന്ധിജിയെ വിമര്‍ശിച്ച് സൂത്രശാലിയായ ബനിയനെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അഭിപ്രായപ്പെട്ടത്.
ആത്മീയത മനുഷ്യനെ വിവേചനരഹിതമായി അധീകമുള്ള ആത്മീയ-ഭൗതീക സമ്പത്തുകളുടെ പങ്ക് വെക്കല്‍ കൂടിയാണ്. അതുകൊണ്ടാണ് ഗാന്ധിജി അഭിപ്രായപ്പെട്ടത് തങ്ങളുടെ കൈയ്യില്‍ രണ്ടെണ്ണമുണ്ടെങ്കില്‍ ഒന്ന് മറ്റൊരാളുമായി പങ്കു വെക്കണമെന്ന്. മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ എ. ഗോപിനാഥന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. എന്‍.കെ. ജയദേവന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം അഡ്വ. ആര്‍. ഉദയകുമാര്‍, സി. സംഗീത, കെ.പി. ലോറന്‍സ്, പ്രൊഫ. കെ.എ. ശശികുമാര്‍, എന്‍. അശോകന്‍, ടി. രാജന്‍, കെ.സി. പ്രീത്, ഡോ. സരിന്‍, ശെല്‍വരാജ്, കാദര്‍ മൊയ്തീന്‍, മദനമോഹന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ഫക്രുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ പി. മോഹനകുമാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന പ്രവര്‍ത്തക യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍, അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."