മൊബൈല്‍കട മോഷണം: ഒരു പ്രതി അറസ്റ്റില്‍
ആലത്തൂര്‍: ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങിലെ മൊബൈല്‍ കട മോഷണത്തിലെ നാലു പ്രതികളില്‍ ഒരാളെ ആലത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. മംഗലംഡാം കാവുപുരക്കല്‍ വീട് ജിബി തോമസ്(30) നെയാണ് വീട്ടില്‍ വച്ച് ഞായറാഴ്ച 3.30ന് അറസ്റ്റ് ചെയ്തത്. ഇന്ന് ആലത്തൂര്‍ കേടതിയില്‍ ഹാജറാക്കും. മറ്റ് പ്രതികള്‍ സിജോണ്‍ ജോയ് ഒലിപ്പാറ അയിലൂര്‍, പ്രണവ് പോത്തുണ്ടി, റിന്‍ഷാദ് ഒലിപ്പാറ എന്നിവരാണ്. ഈ മൂന്ന് പേരും പലയിടങ്ങളിലായി മോഷണ ക്കേസുകളില്‍ പ്രതികളാണ്. ജിബി തോമസിന്റെ ജ്യേഷ്ഠന്റെ ചിറ്റടിയിലുള്ള കളപ്പുരയിലെ വീട്ടില്‍നിന്ന് 29 മൊബൈലും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന രണ്ട് ചാക്ക് മോഷണ വസ്തുക്കള്‍ കണ്ടെടുത്തു.
ജിബി തോമസ് സാമ്പത്തികമായി ഉന്നത നിലയിലുള്ള റബ്ബര്‍ തോട്ടം ഉടമയുടെ മകനാണ്. ഇയാളുടെ വിവാഹം കഴിഞ്ഞിട്ട് 40 ദിവസമേ ആയിട്ടുള്ളു. ഇയാളുടെ ടാപ്പിങ് തൊഴിലാളിയായ സിജോണ്‍ ജോയും, പ്രണവും, റിന്‍ഷാദും ചേര്‍ന്ന് മോഷണം നടത്തുന്നതിന്റെ തലേ ദിവസം തന്നെ കടയില്‍ വന്ന് മനസിലാക്കി പോയി. മുഖം മറഞ്ഞതിനാല്‍ സി.സി.ടി.വിയില്‍നിന്ന് ആളെ മനസിലാക്കാന്‍ പ്രയാസപ്പെട്ടു.
പോക്കറ്റില്‍ എപ്പോഴും കയ്യിടുന്ന പ്രകൃതമായതാണ് ജിബിയെ കണ്ടെത്താന്‍ പൊലിസിന് സൂചനയായത്. ജിബി തോമസ് വടക്കഞ്ചേരിയില്‍ ഒരു മൊബൈല്‍ കട തുടങ്ങാനും പദ്ധതിയുണ്ടായിരുന്നു. നല്ല സ്വഭാവമുള്ള ജിബി മദ്യപിച്ചതിനാലാണ് ഇവരുടെ സംഘത്തില്‍ പെട്ടെതെന്ന് പറയപ്പെടുന്നു. മംഗലംഡാം ലൂര്‍ദ്മാതാ സ്‌കൂളിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഇയാളെ സി.സി.ടി.വിയിലെ സാദൃശ്യത്തിന്റെ പേരില്‍ കണ്ട് പിടിക്കുകയായിരുന്നു. പ്രണവ് മൊബൈലുകള്‍ കോയമ്പത്തൂര്‍ കൊണ്ട് പോയി വില്‍ക്കാനുള്ള പദ്ധതിയിട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് അറസ്റ്റ്. ആലത്തൂര്‍ സി.ഐ. കെ.എ. എലിസബത്ത്, എസ്.ഐ അനീഷ്, സി.പി.ഒമാരായ സൂരജ് ബാബു, കൃഷ്ണദാസ്, ജലീല്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."