HOME
DETAILS
MAL
പൈപ്പിടാന്‍ കുഴിയെടുത്ത സ്ഥലം ടാര്‍ ചെയ്യാന്‍ നടപടിയില്ല
backup
October 27 2018 | 05:10 AM
അഞ്ചരക്കണ്ടി: പഞ്ചായത്ത് നിര്‍മിച്ച ചക്കരക്കല്‍ ടാക്സി സ്റ്റാന്‍ഡില്‍ പൈപ്പിടാനായി കുഴിയെടുത്ത സ്ഥലത്ത് ടാര്‍ ചെയ്യാന്‍ നടപടിയില്ല. മെയിന്‍ റോഡ് മുതല്‍ സ്റ്റാന്‍ഡിന്റെ ഉള്‍വശം വരെ അഞ്ഞൂറ് മീറ്ററോളം നീളത്തിലാണ് കുഴിച്ച് കുടിവെള്ള പൈപ്പിട്ടത്. പ്രവൃത്തി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വീണ്ടും ടാര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതാണ് നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്.
ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തുകൂടെയാണ് കുഴിയെടുത്തിട്ടുള്ളത്.
കുഴിയെടുത്ത സ്ഥലത്ത് മണ്ണിട്ട് മൂടുകമാത്രമാണ് ചെയ്തത്. ഇതുകാരണം ഓട്ടോറിക്ഷകളും മറ്റുവാഹനങ്ങളും ബുദ്ധിമുട്ടുകയാണ്. വാഹനങ്ങള്‍ പോവുമ്പോള്‍ ഉണ്ടാവുന്ന പൊടി കാരണം യാത്രക്കാരും ബുദ്ധിമുട്ടുന്നു. ടാക്സി സ്റ്റാന്‍ഡ് ടാര്‍ ചെയ്ത് ഉപയോഗ യോഗ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."