അല്‍ മലപ്പുറം അഥവാ ഒരു പ്രതിഷേധം സിനിമയുടെ പിന്നില്‍ പാലക്കാട്ടുകാരന്‍
കൊപ്പം: അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെ സമ്മാനിച്ച 'അല്‍ മലപ്പുറം' എന്ന മലപ്പുറത്തുകാരുടെ പ്രതിഷേധ ചിത്രത്തിന്റെ പുറകില്‍ ഒരു പാലക്കാട്ടുകാരന്‍ പ്രതിഭയുടെ കയ്യൊപ്പ്. മലപ്പുറം ജില്ലക്കാരായ അണിയറ ശില്‍പികളിലെ ഏക പാലക്കാട്ടുകാരനാണ് ചിത്രത്തിന്റെ സംവിധാന സഹായികളില്‍ ഒരാളായ വിളയൂര്‍ എടപ്പലം സ്വദേശി സുഹൈല്‍ സായ് മുഹമ്മദ് എന്ന ഇരുപത്തിയൊന്നുകാരന്‍. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഡിപ്ലോമ ആന്‍ഡ് ഫിലിം മേയ്കിങ് ചെയ്തുകൊണ്ടിരിക്കുന്ന സുഹൈല്‍ ഫിലിം എഡിറ്റിങ്ങില്‍ സാങ്കേതികത്വം നേടിയത് തൃശൂര്‍ ചേതനയില്‍നിന്നാണ്.
ബീഫ് നിരോധനം അടക്കമുള്ള വിഷയങ്ങളില്‍ മലപ്പുറം എന്ന നാടിനെ സംശയത്തോടെ വീക്ഷിക്കുന്നവരോടുള്ള പ്രതിഷേധമാണ് അല്‍ മലപ്പുറം എന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ. 'കട്ടന്‍ ചായ' എന്ന് പേരുള്ള വളാഞ്ചേരിയിലെ സിനിമാ കൂട്ടായ്മയില്‍ അംഗമായ സുഹൈല്‍ ബിഗ് ബാങ് തിയറി, ഉമര്‍ ഖാലെ, ഗലീലിയയിലെ അതിഥി എന്നീ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറാണ്. മറ്റു രണ്ട് ചിത്രങ്ങളുടെ പണിപ്പുരയിലുമാണ്.
സുഹൈല്‍ യുവജനോത്സവങ്ങളില്‍ അറബിഗാനം, മാപ്പിളപ്പാട്ട്, നാടകം, അറബിക് ചിത്രീകരണം തുടങ്ങിയവയില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മദ്‌റസ പഠന കാലയളവില്‍ ഇസ്‌ലാമിക കലാമേളകളിലും ജേതാവാണ്. കലാ കുടുംബത്തിലെ അംഗമല്ലെങ്കിലും ഈ രംഗത്ത് കുടുംബം നല്‍ക്കുന്ന പിന്തുണ വലുതാണെന്ന് സുഹൈല്‍ പറയുന്നു. മലപ്പുറത്തോടും അവിടുത്തെ ജനങ്ങളോടും വലിയ ആത്മ ബന്ധമുണ്ട്. സുഹൃത്തുക്കള്‍ കൂടുതലും മലപ്പുറത്തുള്ളവരാണ്. മാതാവിന്റെ വീടുള്ളതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും മലപ്പുറത്തുനിന്നാണ്. എടപ്പലം തൃപ്പങ്ങാവില്‍ മുഹമ്മദ് കുട്ടി സഹീദ ദമ്പതികളുടെ മകനായ സുഹൈല്‍. മുഹമ്മദ് സാഹില്‍, സലീല്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."