ആയുധത്തിന്റെ ബലത്തില്‍ കീഴ്പ്പെടുത്താമെന്നത് വ്യാമോഹം: പാച്ചേനി
ധര്‍മശാല: ആയുധത്തിന്റെയും കായിക ശക്തിയുടെയും പിന്‍ബലത്തില്‍ എല്ലാം കീഴ്പ്പെടുത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. ആന്തൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് വി. ദാസന്റെ 23-ാം രക്തസാക്ഷി വാര്‍ഷികദിനത്തില്‍ കോള്‍ മൊട്ടയിലെ സ്മൃതി മണ്ഡപത്തിന് സമീപം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുണ്യതീര്‍ഥാടന കേന്ദ്രമായ ശബരിമലയെ തകര്‍ക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കുകയാണ്.
കോണ്‍ഗ്രസ് വിശ്വാസികള്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.എന്‍ ആന്തൂരാന്‍ അധ്യക്ഷനായി. ടി. ജനാര്ദനന്, മനോജ് കൂവേരി, കാപ്പാടന്‍ ശശിധരന്, പി.എം പ്രേംകുമാര്‍, ടി.വി രവീന്ദ്രന്, കൂനത്തറ മോഹനന്, വി.വി.സി ബാലന് സംസാരിച്ചു. ടി.എന്‍ ഉണ്ണികൃഷ്ണന്, എ.പി ആദംകുട്ടി, കെ. നാരായണന്, ഒ.വി പ്രേംകുമാര്‍, പി.വി കൃഷ്ണന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."