HOME
DETAILS
MAL
പ്ലാസ്റ്റിക് മാലിന്യനിക്ഷേപം നഗരസഭയുടെ വിലക്ക് ബോര്‍ഡിന് താഴെ
backup
June 11 2017 | 18:06 PM
വടക്കാഞ്ചേരി: ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ ഓട്ടുപാറ ബൈപാസ് റോഡിന് സമീപം പാതയോരത്ത് വന്‍ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം. പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നും കൂട്ടിയിടരുതെന്നും കത്തിക്കരുതെന്നുമുള്ള നിര്‍ദേശം നല്കുന്ന നഗരസഭയുടെ ബോര്‍ഡിന് താഴെയാണ് അനധികൃതമാലിന്യ നിക്ഷേപം നടക്കുന്നത്. പ്രദേശവാസികളല്ല ഇവിടെ മാലിന്യം നിക്ഷേപിയ്ക്കുന്നതെന്നും വിദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തുന്നവരാണ് ഇതിന് പിന്നിലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കുന്നുകൂടിയ മാലിന്യം ഇവിടെ നിന്ന് നീക്കം ചെയ്യാന്‍ നഗരസഭ ഒരു നടപടിയും കൈകൊള്ളുന്നില്ലെന്ന പരാതിയും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."