റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യം
കയ്പമംഗലം: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി ഉണ്ടാവണമെന്ന് ആര്‍.എം.വി.എച്ച്.എസ് സ്‌കൂള്‍ പി.ടി.എ പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആയിരത്തി എണ്ണൂറോളം കുട്ടികള്‍ നൂറോളം വരുന്ന അധ്യാപകര്‍ നൂറിലേറെ രക്ഷിതാക്കളും നൂറുകണക്കിന്ന് വാഹനങ്ങളും കാല്‍നടക്കാരും മറ്റ് യാത്രക്കാരുമായി ദിവസവും ആയിരകണക്കിന്ന് ആളുകള്‍ ഉപയോഗിക്കുന്ന ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡ്, കാക്കാതുരുത്തി പള്ളി വളവില്‍ നിന്നും ചക്കരപ്പാടം വരെയും, പെരിഞ്ഞനം സെന്ററില്‍ നിന്നും ആര്‍ എം വി എച്ച് എസ് സ്‌കൂള്‍ വരെയുള്ള റോഡ് തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും പൊതുജനത്തിന്നും സഞ്ചാരം ദുഷ്‌ക്കരമാക്കിയിരിക്കുന്നത്.
മഴ കുടി വന്നപ്പോള്‍ കാല്‍നടയായും സൈക്കളില്‍ വരുന്ന വിദ്യാര്‍ഥികളും ഏറെ പ്രയാസപ്പെട്ടാണ് പൊട്ടിപൊളിഞ്ഞും കുഴികളില്‍ വെള്ളം കെട്ടികിടക്കുന്ന റോഡിലൂടെ സ്‌കൂളില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ആര്‍ എം വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗം എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ഈ റോഡുകളിലെ കുഴികളില്‍ മണ്ണും കല്‍ പൊടിയും ഇട്ട് നികത്തി താല്‍കാലികമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചിരുന്നു.
മഴയെ തുടര്‍ന്ന് മണ്ണ് ഒലിച്ച് പോയത് ഇപ്പോള്‍ കുടുതല്‍ പ്രശ്‌നമായിരിക്കുകയാണ് ഉടനെ തന്നെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് വിദ്യാര്‍ഥികള്‍ക്ക് സുഖമായി സ്‌കൂളില്‍ എത്താന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട്, പ്രസിഡന്റ് ശംസുദ്ദീന്‍ വാത്യേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പിടിഎ യോഗം ആവശ്യപ്പെട്ടു. വൈ. പ്രസിഡന്റ് കെ കെ നാസര്‍, പി ടി എ പ്രസിഡന്റ് മിനി ഇ എസ്, പ്രിന്‍സിപ്പല്‍ ഡോ.ആര്‍ അനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ബി.ബീബ, പി ടി എ അംഗങ്ങളായ
പി ആര്‍ ജയപാലന്‍, വി.വി യഥീന്ദ്രന്‍, ബൈജു വര്‍ഗീസ് മാസ്റ്റര്‍, പി.എസ് സുധിന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."